സുലൈമാൻ സേട്ട്​ അനുസ്​മരണ സംഗമം

ജിദ്ദ: ഇബ്രാഹിം സുലൈമാൻ സേട്ടി​​​െൻറ പന്ത്രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച്​ ഐ.എം.സി.സി ജിദ്ദ കമ്മിറ്റി  അനുസ്മരണ സംഗമം നടത്തി.  പ്രസിഡൻറ്​ ഹംസ പള്ളിക്കര അധ്യക്ഷത വഹിച്ചു. അൽനൂർ ഓഡിറ്റോറിയത്തിൽ ചേർന്ന  സംഗമം ഐ.എം.സി. സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.പി  അബൂബക്കർ ഉദ്​ഘാടനം ചെയ്തു.    സഫറലി തൃക്കരിപ്പൂർ  മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.സി.സി  മുൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ സയ്യിദ്  ശാഹുൽ ഹമീദ് മംഗലാപുരം, സൗദി ഗസറ്റ് പത്രാധിപ സമിതി അംഗം ഹസ്സൻ ചെറൂപ്പ, ഐ.എം.സി. സി നാഷനൽ കമ്മിറ്റി  വൈസ് പ്രസിഡൻറ്​ അബ്​ദുറഹ്​മാൻ കാളംമ്പ്രാട്ടിൽ, ശരീഫ് കാവുങ്ങൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി  എ.പി.എ ഗഫൂർ സ്വാഗതവും മൻസൂർ വണ്ടൂർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - sulaiman sett

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.