റിയാദ്: അറബ് ലീഗ് ഉച്ചകോടിയിൽ ഇറാനും തുർക്കിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമെന്ന് അറബ് ലീഗ് വക്താവ് സൂചിപ്പിച്ചു. ഇറാെൻറയും യുർക്കിയുടെയും മേഖലയിലെ ഇടപെടലിനെതിരെയാണ് അറബ് രാജ്യങ്ങളുടെ ഉച്ചകോടി ശക്തമായ നിലപാടുകൾ സ്വീകരിക്കും. അറബ് രാജ്യങ്ങൾ നേരിടുന്ന വലിയ വെല്ലുവിളികൾ സമ്മേളനത്തിൽ ചർച്ചയാവുമെന്ന് അറബ് ലീഗ് വക്താവ് മുഹമ്മദ് അഫീഫി പറഞ്ഞു. അറബ് രാജ്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ മുഖ്യഅജണ്ടയാണ്. പ്രത്യേകിച്ച് ഇറാെൻയും തുർക്കിയുടെയും -അദ്ദേഹം പറഞ്ഞു.
ഖത്തറിന് അറബ്ലീഗിൽ പെങ്കടുക്കുന്നതിന് ക്ഷണമയച്ചതായി വക്താവ് വ്യക്തമാക്കി. ലിബിയൻ വിഷയത്തിൽ അറബ് ലീഗ് ഇടപെടുന്നുണ്ട്. വിഷയത്തിെൻറ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് ഇടപെടുന്നത്. അറബ് ലീഗിെൻറ പ്രത്യേക ദൂതൻ സാലി അലാവുദ്ദീൻ അൽ ജമാലി ലിബിയൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരശ്രമങ്ങൾ തുടരുകയാണ്. ഞായറാഴ്ച ദഹ്റാനിലാണ് 29ാമത് അറബ് ലീഗ് നടക്കുക. വിവിധ രാഷ്ട്ര നേതാക്കൾ പെങ്കടുക്കുന്ന ഉച്ചകോടിക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണ്. സൽമാൻ രാജാവ് ഉച്ചകോടിയിൽ പെങ്കടുക്കുന്നതിന് ദമ്മാമിലെത്തി. മുന്നോടിയായി സെക്രട്ടറിതല യോഗങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച മന്ത്രിതല യോഗം നടക്കും.
ഇസ്രായേൽ-ഫലസ്തീൻ പ്രശ്നവും ഉച്ചകോടിയിലെ സുപ്രധാനവിഷയമാണ്. ഇസ്രായേലിന് യു.എൻ സെക്യുരിറ്റി കൗൺസിലിൽ പ്രാതിനിധ്യം ലഭിക്കുന്നതിനെ എതിർക്കാനുള്ള ഒറ്റക്കെട്ടായ തീരുമാനം ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയ, യമൻ, മേഖലയിലെ തീവ്രവാദ വിരുദ്ധ നടപടികൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. ഖത്തറുമായി വിവിധ അറബ് രാജ്യങ്ങൾ നയതന്ത്ര ബന്ധം വേർപെടുത്തിയതിന് ശേഷമുള്ള ആദ്യ അറബ് ഉച്ചകോടിയാണിത്. കഴിഞ്ഞ വർഷം മാർച്ച് 29^ന് ജോർഡനിലായിരുന്നു സമ്മേളനം. 22 രാജ്യങ്ങളാണ് ഇതിൽ പെങ്കടുത്തിരുന്നത്. സൗദി അറേബ്യക്ക് നേരെ ഇറാൻ സഹായത്തോടെ യമനിലെ ഹൂതികൾ നിരന്തരമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് 29ാമത് അറബ് സമ്മിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.