അൽഖോബാർ: എട്ടു വർഷത്തിലധികമായി നിയമക്കുരുക്കിൽപെട്ട് നാടുകാണാൻ കഴിയാതെ കഴിഞ്ഞ മലയാളി യുവാവിന് കെ.എം.സി.സി ഇടപെടൽ തുണയായി. കൊല്ലം, ചവറ മുകുന്ദപുരം സ്വദേശി സുനിൽ പരമുവിനാണ് സംഘടനയുടെ ഇടപെടൽ ആശ്വാസമായത്. 15 വർഷമായി പ്രവാസിയായ ഇദ്ദേഹം നാട്ടിൽ പോയിട്ട് എട്ടാണ്ടുകൾ കഴിഞ്ഞു. സ്പോൺസർ നൽകിയ അനധികൃത കേസുകളാണ് ഇദ്ദേഹത്തിന് വിനയായത്.
നാലു വർഷം മുമ്പ് ലേബർ കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചുവെങ്കിലും സ്പോൺസർ മറ്റൊരു കേസിൽ കുടുക്കിയതോടെ യാത്ര മുടങ്ങി.കേസ് നീണ്ടു പോയതോടെ സുനിൽ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു. ഇതേത്തുടർന്ന് റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗം കേസിൽ ഇടപെടാൻ കെ.എം.സി.സി വെൽഫെയർ വിഭാഗം കൺവീനർ ഹുസൈൻ ഹംസയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്ന അൽഖോബാർ പൊലീസ് അധികാരികൾ മുഖേന വിചാരണ തീർപ്പാക്കാൻ റിയാദിലെ കേന്ദ്ര നിയമകാര്യ വിഭാഗത്തെ സമീപിക്കുകയും രണ്ടു മാസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് നേടി നാട്ടിൽ പോകാൻ അനുമതി ലഭ്യമാവുകയുമായിരുന്നു. സുനിലിനുള്ള യാത്രരേഖകൾ കെ.എം.സി.സി കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഇക്ബാൽ ആനമങ്ങാട്, ഹുസൈൻ ഹംസ നിലമ്പൂർ എന്നിവർ കൈമാറി. \നിയമനടപടികൾ പൂർത്തിയാക്കാൻ സഹായിച്ച കെ.എം.സി.സി വെൽഫെയർ വിഭാഗത്തിന് സുനിലും കുടുംബവും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.