അറഫ: ഹജ്ജ് തീർഥാടകരിൽ 81 പേർക്ക് സൂര്യാഘാതമേറ്റതായും തളർച്ചയുണ്ടായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവർക്കാവശ്യമായ ശുശ്രൂഷ നൽകിയതായും മന്ത്രാലയം പറഞ്ഞു. അറഫയിൽ രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കനത്ത ചൂട് അനുഭവപ്പെടുമെന്നും ആവശ്യമായ മുൻകരുതലെടുക്കണമെന്നും കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു. താപനില ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും തീർഥാടകരോട് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.