യാംബു: ആകാശത്തെ അത്ഭുത പ്രതിഭാസമായ ചന്ദ്രനെ ഓറഞ്ച് നിറമാക്കുന്ന 'സൂപ്പർമൂൺ' മിഡിലീസ്റ്റിലെ ആകാശത്ത് ബുധനാഴ്ച അരങ്ങേറുമെന്ന് സൗദി ഗോള ശാസ്ത്രജ്ഞർ.അപൂർവമായി ആകാശത്ത് നടക്കുന്ന ഈ പ്രതിഭാസത്തെ വരവേൽക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം. മുൻ വർഷങ്ങളിൽനിന്ന് ഭിന്നമായി ഭീമൻ പൂർണ ചന്ദ്രനാണ് ഈ വർഷം പ്രകടമാകുന്നത്. പകൽ സമയത്ത് ഈ പ്രതിഭാസം നടക്കുന്നതിനാൽ അറബ് ലോകത്ത് കാണാൻ കഴിയിെല്ലന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർ മൂൺ പ്രതിഭാസമെന്നും ഭൂമിയിൽനിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് ഓറഞ്ച് നിറം പ്രകടമാകുന്നതെന്നും ജിദ്ദയിലെ ജ്യോതി ശാസ്ത്ര സൊസൈറ്റി മേധാവി എൻജിനീയർ മാജിദ് അബൂ സാഹിർ പറഞ്ഞു.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.14നായിരിക്കും സൂപ്പർമൂണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ. തെക്കുകിഴക്കൻ ചക്രവാളത്തിൽ സൂര്യാസ്തമയത്തിനുശേഷം ഭീമാകാരമായ പൂർണ ചന്ദ്രൻ ഉദിക്കുമെന്നും അതുമൂലം അന്തരീക്ഷത്തിൽ പ്രഭ കൂടുമെന്നതിലപ്പുറം മറ്റൊരു മാറ്റവും പ്രകടമാകില്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
സൂപ്പർ മൂൺ പ്രതിഭാസം ലോകത്തിലെ ചില രാജ്യങ്ങളിൽ നല്ല രീതിയിൽ പ്രകടമാകുന്ന ഒരു കാഴ്ചയാണെന്ന് ശാസ്ത്രനിരീക്ഷകർ പറയുന്നു. ചിലയിടങ്ങളിൽ പ്രകൃതിയിൽ ചില മാറ്റങ്ങൾ ഇതുവഴി സംഭവിക്കാമെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ പ്രകൃതിമാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്ര നിരീക്ഷകർ പറയുന്നു. കിഴക്കൻ ചക്രവാളം കാണാൻ കഴിയുന്ന ഉയർന്ന പ്രദേശങ്ങളാണ് സൂപ്പർ മൂണിനെ നിരീക്ഷിക്കാൻ അനുയോജ്യം.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെങ്കിലും ടെലിസ്കോപ് ഉപയോഗിച്ചാൽ ചന്ദ്രനിലെ പർവതങ്ങൾ, ഗർത്തങ്ങൾ, അഗ്നിപർവത പ്രദേശങ്ങൾ എന്നിവയും ചിലയിടങ്ങളിൽനിന്ന് കാണാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ആകാശം മേഘാവൃതമാണെങ്കിൽ ഈ പ്രതിഭാസം കാണാൻ കഴിയില്ല. ഈ ആകാശക്കാഴ്ചയെ ആഘോഷമാക്കാനൊരുങ്ങുകയാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സംഘടനകളും ശാസ്ത്ര നിരീക്ഷണ സ്ഥാപനങ്ങളും. സൂപ്പർമൂൺ പ്രകടമാകുന്ന സ്ഥലങ്ങളിൽ ചാന്ദ്രനിരീക്ഷണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.