ദമ്മാം: മീഡിയ വണിെൻറ വിലക്ക് നീക്കി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സ്വാഗതാര്‍ഹമാണെന്ന് ദമ്മാം ഇന്ത്യൻ മീഡിയ ഫോറം പ്രസ്താവനയില്‍ പറഞ്ഞു. ചരിത്ര വിധിയായി ഇന്ത്യന്‍ മാധ്യമ ലോകത്ത് ഈ വിധി രേഖപ്പെടുത്തപ്പെടും. കേസിെൻറ വിവിധ ഘട്ടങ്ങളിൽ മീഡിയ വൺ ഉയർത്തിയ എല്ലാ ന്യായവാദങ്ങളെയും ഇന്ത്യൻ ഭരണഘടനയുടെ ഉത്തമമായ മൂല്യങ്ങളുമായി ഇഴചേർത്തുകൊണ്ട് സുപ്രീം കോടതി അംഗീകരിച്ചു എന്നതാണ് ഈ വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ദുർവ്യാഖ്യാനിക്കാൻ പഴുതുകളില്ലാത്തവിധം അത്രയും വിശദമായ വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഭരണഘടനാനുസൃതമായ മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാൻ സീൽ ചെയ്ത കവറുമായി കോടതിയെ സമീപിക്കുന്ന ഫാഷിസ്റ്റ് തീവ്രവാദികൾക്ക് ലഭിച്ച തിരിച്ചടി കൂടിയാണ് ഈ വിധി. മാധ്യമങ്ങളെ വിരട്ടി വരുതിയില്‍ നിര്‍ത്തുന്ന മോദി ഭരണകൂടത്തിന്റെ നിലപാട് അവസാനിപ്പിക്കണമെന്നും ദമ്മാം ഇന്ത്യൻ മീഡിയ ഫോറം ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള അവസരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മീഡിയാ ഫോറം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.