തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസിെൻറ (മാസ്സ് തബൂക്ക്) ആഭിമുഖ്യത്തിൽ വർണാഭമായ പരിപാടികളോടെ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു. അകാലത്തിൽ പൊലിഞ്ഞുപോയ മാസിെൻറ സജീവ പ്രവർത്തകനായിരുന്ന റോബിൻ സെബാസ്റ്റ്യെൻറ സ്മരണാർഥം 'റോബിൻ സെബാസ്റ്റ്യൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫി'ക്ക് വേണ്ടിയുള്ള പുരുഷന്മാർക്കായുള്ള വടംവലി മത്സരത്തിൽ ടീം മദീന റോഡ് വിജയികളായി. രണ്ടാം സ്ഥാനത്തിന് ടീം ഫ്രണ്ട്സ് തബൂക്ക് അർഹരായി. വാശിയേറിയ വനിതകളുടെ വടംവലി മത്സരത്തിൽ നവാഫ് ഇ.ആർ ടീം വിജയികളായി.
സാംസ്കാരിക സമ്മേളനം തബൂക്ക് കിങ് ഫഹദ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ആരോഗ്യ വിദഗ്ധൻ ഡോ: ആസിഫ് ബാബു ഉദ്ഘാടനം ചെയ്തു. മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും പ്രവീൺ പുതിയാണ്ടി നന്ദിയും പറഞ്ഞു.
സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായുള്ള കുട്ടികളുടെ നാഷണൽ ഡേ ഡാൻസ്, ഓണനൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ വർണശബളമായ ഡാൻസ് പരിപാടികൾ അരങ്ങേറി. പ്രശസ്ത ഗായകൻ ബിനീഷ് ഉഴവൂരും തബൂക്കിലെ ഗായകരായ വിൻസി ലിജു, ജൈമോൻ കല്ലൂർ, ഷെരീഫ്, ആമിർ, കൃപ സാബു എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. ഓണസ്മരണകൾ ഓർമിച്ചെടുത്ത് പുതുതലമുറക്ക് ഹരമായി മാവേലിയുടെ എഴുന്നള്ളത്ത് പരിപാടിയുടെ പൊലിമ കൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യ ആയിരത്തിലേറെ പേർക്ക് വിളമ്പി.
പരിപാടികൾക്ക് അബ്ദുൽ ഹഖ്, മുസ്തഫ തെക്കൻ, ഷെമീർ, വിശ്വൻ, അനിൽ പുതുക്കുന്നത്, ബിനോയ് ദാമോദരൻ, മനോജ് മമ്പാട്, അബു തബൂക്ക്, ഷറഫു പപ്പു, അരുൺ ലാൽ, ബിനുമോൻ ബേബി, സാബു പാപ്പച്ചൻ, പ്രവീൺ വടക്കയിൽ, അനീഷ് തേൾപ്പാറ, ജിജോ മാത്യു, ശിവദാസ്, ചന്ദ്രൻ തൂവക്കാട്, ലിയോൺ, രമേശ് കുമാർ (നവാഫ്), സണ്ണി, സന്തോഷ്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. കായിക മത്സരങ്ങൾക്ക് ജോസ് സ്കറിയ നേതൃത്വം നൽകി. ഓണസദ്യക്കുള്ള അവശ്യസാധനങ്ങൾ സാബു ഹബീബ്, ഷാഹുൽ, ബിനു എന്നിവർ നാട്ടിൽ നിന്നും കൊണ്ടുവന്നു. കുട്ടികളുടെ ഡാൻസ് പരിപാടികൾ സാജിത ടീച്ചർ, ജസീല ഹാരിസ്, മിനി സാബു, ചിന്തു പ്രവീൺ, ഐഷ ഹിന തുടങ്ങിയവർ പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.