ഖമീസ് മുശൈത്ത്: ‘തഖ്വയും സ്വബറുമാണ് റമദാൻ’ കാമ്പയിന്റെ ഭാഗമായി അസീറിൽ തനിമ സൗഹൃദ ഇഫ്താർ വിരുന്നൊരുക്കി. സമൂഹത്തിലെ വിവിധ മത, സാംസ്കാരിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ചു നടത്തിയ ഇഫ്താർ സൽക്കാരം മതേതര സന്തോഷ കൂട്ടായ്മയായി മാറി. താജുദ്ദീൻ മദീനി കരുവാരകുണ്ട് സംഗമം ഉദ്ഘാടനം ചെയ്തു. റമദാനിന്റെ ദിവ്യപ്രകാശം മനുഷ്യ മനസ്സിലെ മാലിന്യങ്ങളെ മാറ്റി തെളിച്ചമുള്ളതാക്കി മാറ്റുന്നു. സ്നേഹ കാരുണ്യങ്ങളാൽ ഭക്തിയോടെ അനുഷ്ഠിക്കേണ്ടതാണ് വ്രതാനുഷ്ഠാനം. ആരോഗ്യ പൂർണവും സ്നേഹവുമുള്ള പൗരന്മാരെയാണ് രാജ്യത്തിന് ഇന്നാവശ്യമായിട്ടുള്ളത്. സൂര്യനെ പോലെ, ഭൂമിയെ പോലെ വിശുദ്ധ ഖുർആൻ മുഴുവൻ മനുഷ്യരാശിക്കും വേണ്ടി അവതരിപ്പിക്കപ്പെട്ടതും അതിന് അവകാശികളുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളികൾ നേരിടുന്ന ഇക്കാലഘട്ടത്തിൽ ഏറെ ശ്രാഘനീയമാണ് ഇഫ്താർ വിരുന്നുകളും സാംസ്കാരിക പരിപാടികളുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രകാശൻ നാദാപുരം അഭിപ്രായപ്പെട്ടു. ദിനേശൻ അൽജാസിറ, ഡോ. അഭിലാഷ് കണ്ണൂർ, ബാബു നാദാപുരം തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.