ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ അനുശോചിച്ചു

ദമ്മാം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ തനിമ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിക്കുന്ന രാഷ്​ട്രീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന്​ അനുശോചന സന്ദേശത്തിൽ തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷനേതാവായിരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളോട് ഇടപഴകുകയും ജനമധ്യത്തിൽനിന്ന്​ പ്രവർത്തിക്കുകയും ചെയ്ത ജനകീയനായ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജനസമ്പർക്ക പരിപാടി മറ്റ് മുഖ്യമന്ത്രിമാരിൽ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കി.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും പരിഹാരത്തിനായി പരിശ്രമിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തി​െൻറ വേർപാടിൽ ദുഃഖിക്കുന്ന കുടുബത്തി​െൻറയും സഹപ്രപ്രവർത്തകരുടേയും കേരളീയ പൊതുസമൂഹത്തി​േൻറയും വേദനയിൽ പങ്കുചേരുന്നു.

Tags:    
News Summary - Tanima condoled the demise of Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.