റിയാദ്: ‘മൊറാലിറ്റി ഈസ് ഫ്രീഡം’ എന്ന വിഷയത്തിൽ തനിമ സാംസ്കാരിക വേദി റിയാദ് വനിത വിഭാഗം സെമിനാർ സംഘടിപ്പിച്ചു. മലസ് ചെറീസ് റസ്റ്റാറൻറിൽ നടത്തിയ പരിപാടിയിൽ നിരവധി വനിതകൾ പെങ്കടുത്തു. പ്രസിഡൻറ് സബ്ന കൂടത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് കമ്മിറ്റിയംഗം മുഹ്സിന അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.
ധാർമികത നന്മയും തിന്മയും വേർതിരിച്ചറിയുന്ന വ്യവസ്ഥയാണെന്നും ഫ്രീഡം ഏത് അതിർവരമ്പുകളും ലംഘിക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് മനുഷ്യപുരോഗതിക്ക് മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ട് ഗമിക്കാനുള്ള ഊർജമാണെന്നും ഇന്ന് ലോകത്ത് നിലനിൽക്കുന്ന മൊറാലിറ്റി വംശദേശങ്ങൾക്കനുസരിച്ച് മാറുന്നതാണെന്നും ഇച്ഛക്കനുസരിച്ച് രൂപപ്പെടുത്തുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരാളുടെ ഫ്രീഡം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതാവരുതെന്നും മാതാക്കളെന്ന നിലയിൽ സ്തീകൾക്ക് പുതുതലമുറക്ക് ധാർമിക മൂല്യങ്ങൾ പകർന്നു നൽകേണ്ട വലിയ ഉത്തരവാദിത്തമുണ്ടെന്നും ഓർമപ്പെടുത്തി. എഴുത്തുകാരികളായ സബീന സാലി (ധാർമികത), നിഖില സമീർ (ലിബറലിസം), സിജി പ്രതിനിധി ഫെബിന നിസാർ (മോറാലിറ്റി ഇൻ ഫിനാൻസ്), വിസ്ഡം നേതാവ് ഡോ. ഷഹനാസ് ഫറാസ് (മോറാലിറ്റി ഫോർ ആൻ അപ്രൈസ് സൊസൈറ്റി) എന്നിവർ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്തു. സനിത ഖിറാഅത്ത് നിർവഹിച്ചു. റെൻസില ഷറഫിൻ സ്വാഗതം ആശംസിച്ചു. ജാമിഅ ഉപസംഹാരം നടത്തി. അഫ്നിദയുടെ മേൽനോട്ടത്തിൽ ഹസ്ന, ബീന അബ്ദുറഹ്മാൻ, റുഖിയ, സഹീല, റഷീഖ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.