ഖമീസ് മുശൈത്ത്: തനിമ സാംസ്കാരിക വേദി 'ഈദിയ്യ 2022' എന്ന പേരിൽ 'ഈദ് സൗഹൃദ സംഗമം' സംഘടിപ്പിച്ചു. അസീറിലെ കലാകാരന്മാർ പങ്കെടുത്ത കലാസന്ധ്യയും മലർവാടി കുട്ടികളുടെ വിവിധ പരിപാടികളും സംഗമത്തിന് മിഴിവേകി.
പ്രവാചകന്മാരിൽ ദൈവത്തിന്റെ കൂട്ടുകാരൻ എന്ന് ദൈവം വിളിക്കുന്ന അബ്രഹാം പ്രവാചകന്റെ ദൈവത്തോടുള്ള പ്രേമം വിശ്വാസികൾക്ക് എന്നും മാതൃകയാണ്. ദൈവപ്രീതിക്കുവേണ്ടി എന്തും ബലിയർപ്പിക്കാനുള്ള ആഹ്വാനമാണ് ഓരോ ബലിപെരുന്നാളും നൽകുന്ന സന്ദേശമെന്ന് മുനീറ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ഈദ് സന്ദേശം നൽകി മുഹമ്മദ് അലി ചെന്ത്രാപ്പിന്നി പറഞ്ഞു.
അശ്റഫ് കുറ്റിച്ചൽ, ബഷീർ മുന്നിയൂർ എന്നിവർ സംസാരിച്ചു. ഫസീല കുറ്റിച്ചൽ മുഖ്യാതിഥിയായിരുന്നു. അബ്ദുറഹീം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
സുഹൈൽ പാറാടൻ ഖിറാഅത്ത് നിർവഹിച്ചു. വഹീദുദ്ദീൻ മൊറയൂർ സ്വാഗതവും അബ്ദുറഹ്മാൻ കണ്ണൂർ നന്ദിയും പറഞ്ഞു.
സംഗീത സന്ധ്യയിൽ ഗായകരായ ഷിഹാബ് നടുവിൽ, സലാം തമ്പാൻസ്, സലീൽ കുന്ദമംഗലം, നിസാം, നിസാം സനാഇയ്യ, അബ്ദുൽ വാഹിദ് സനാഇയ്യ, ഫിദ ഫാത്വിമ അഷ്റഫ്, ശഹ്സിൽ സമീർ, ലയ ശുഹൈബ്, അബ്ദുറഹ്മാൻ, സുധീർ, വഹീദുദ്ദീൻ മൊറയൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. മുഹന്നദ് അഷ്റഫ്, മെഹറിൻ ഫൈസൽ എന്നിവർ സംസാരിച്ചു. ശിഹാബ് തിരുവനന്തപുരം മിമിക്രി അവതരിപ്പിച്ചു. കുട്ടികൾക്കായി നടന്ന മത്സര പരിപാടികളായ നാടൻകളികളായ കിഴങ്ങ് പെറുക്കൽ, ലെമൺ സ്പൂൺ, മ്യൂസിക്കൽ ചെയർ, ഷൂട്ടൗട്ട്, മാപ്പിളപ്പാട്ട്, ഖുർആൻ പാരായണം, പ്രസംഗം എന്നിവയിലെല്ലാം കുട്ടികൾ പങ്കെടുത്തു. ബീരാൻകുട്ടി കാലിക്കറ്റ് യൂനിവേഴ്സിറ്റി, മൊയ്ദീൻ, ബാബു ഷമീം കൊടുങ്ങല്ലൂർ, ഫസീല, അബ്ദുറഹീം കരുനാഗപ്പള്ളി, വഹീദുദ്ദീൻ മൊറയൂർ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.