മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴി മക്കയിലെത്തിയ കേരളത്തിൽനിന്നുള്ള ആദ്യ സംഘം മലയാളി ഹാജിമാർക്ക് മക്കയിലെ അസീസിയിൽ തനിമ വളന്റിയർമാർ ഊഷ്മള സ്വീകരണം നൽകി. മൂന്നു ഫ്ലൈറ്റുകളിലായെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ താമസസ്ഥലത്താണ് സ്വീകരണമൊരുക്കിയത്. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വളന്റിയർമാർ സമ്മാനങ്ങളുമായി സജീവമായി സേവനരംഗത്തുണ്ടായിരുന്നു.
താമസസ്ഥലം കണ്ടെത്താനും ലഗേജുകൾ റൂമുകളിൽ എത്തിച്ചുകൊടുക്കുവാനും, വൃദ്ധരായ ഹാജിമാരെ ബസിൽ നിന്നും ബിൽഡിങ്ങുകളിലേക്ക് എത്തിക്കാനും തനിമ വളന്റിയർമാർ സഹായത്തിനുണ്ടായി. നാട്ടിൽനിന്നുമെത്തിയ ഹാജിമാർക്ക് വനിതകളും കുട്ടികളുമടങ്ങിയ വളന്റിയർമാരുടെ പരിചരണം ഏറെ ആശ്വാസമായി. അവസാന ഹാജി മക്ക വിടുന്നതുവരെ വിവിധ മേഖലകളിൽ സേവനങ്ങളുമായി തനിമ വളന്റിയർമാർ രംഗത്തുണ്ടാവും. ഹാജിമാർക്ക് ഭക്ഷണ വിതരണം വരും ദിവസങ്ങളിൽ ആരംഭിക്കും. അബ്ദുൽ ഹക്കീം ആലപ്പുഴ, നജാത്തുല്ലാഹ് സിദ്ധീഖി, അദ്നാൻ തിരൂർ, മനാഫ് കുറ്റ്യാടി, ടി. കെ ശമീൽ , സുനീറ ബഷീർ, ആരിഫ സത്താർ, ഷാനിബ നജാത്ത്, ജുനൈന അദ്നാൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.