സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴ​ത്തി​ന് ത​നി​മ മു​റൂ​ജ് യൂ​നി​റ്റി​ന്റെ ഉ​പ​ഹാ​രം ഏ​രി​യ പ്ര​സി​ഡ​ന്റ് സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് സ​മ്മാ​നി​ക്കു​ന്നു

സൈഫുദ്ദീൻ വിളക്കേഴത്തിന് 'തനിമ' യാത്രയയപ്പ് നൽകി

റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ സൈഫുദ്ദീൻ വിളക്കേഴത്തിന് തനിമ സാംസ്കാരിക വേദി മുറൂജ് യൂനിറ്റ് യാത്രയയപ്പ് നൽകി. ആലപ്പുഴ, അമ്പലപ്പുഴ സ്വദേശിയായ അദ്ദേഹം റിയാദിൽ ഹെർഫി ഫുഡ് കമ്പനി സപ്പോർട്ട് സർവിസ് സൂപ്പർവൈസറാണ്. ഹെർഫി ഫുഡ് കമ്പനിയിൽതന്നെ 36 വർഷം പൂർത്തീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.

25ാമത്തെ വയസ്സിൽ ഹെർഫിയിൽ സെയിൽസ്മാനായാണ് അദ്ദേഹം പ്രവാസത്തിനു തുടക്കം കുറിക്കുന്നത്. ശേഷം കമ്പനിയിൽ ലോക്കൽ പർച്ചേസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് സപ്പോർട്ട് സർവിസ് എന്നീ പദവികളിലേക്ക് ഉയരുകയും അവസാനം സപ്പോർട്ട് സർവിസ് വിഭാഗം സൂപ്പർവൈസർ ആയിരിക്കെയാണ് പ്രവാസം അവസാനിപ്പിച്ച് 62ാമത്തെ വയസ്സിൽ നാട്ടിലേക്ക് മടങ്ങുന്നത്.

എം.ഇ.എസ് റിയാദ് ചാപ്റ്റർ, ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) എന്നീ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു സൈഫുദ്ദീൻ. ധാരാളം ആളുകളെ താൻ ജോലിചെയ്യുന്ന ഹെർഫി കമ്പനിയിലേക്ക് നാട്ടിൽനിന്നും ജോലിക്ക് കൊണ്ടുവരുകയും കമ്പനിയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കം വ്യത്യസ്ത രാജ്യക്കാർക്ക് താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്തിരുന്നു.

ഉസ്മാൻ കറുത്തേടം-ആയിഷ ബീവി ദമ്പതികളുടെ മകനാണ് സൈഫുദ്ദീൻ. റൂബിയാണ് ഭാര്യ. മൂത്ത മകൻ ഫാരിസ് ഹെർഫിയിലെ തന്നെ പർച്ചേസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ ഫാത്തിമയെ ബിസിനസുകാരനായ മിദിലാജ് വിവാഹം കഴിച്ചു. മൂന്നാമത്തെ മകൻ ഫാസിൽ ബി.കോം വിദ്യാർഥിയാണ്.

ഹെർഫി മലയാളി അസോസിയേഷൻ, ഹെർഫി മാനേജ്മെന്റ്, തനിമ മുറൂജ്, എം.ഇ.എസ്, ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) തുടങ്ങിയ കൂട്ടായ്മകൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.തനിമ മുറൂജ് നൽകിയ യാത്രയയപ്പിൽ ഏരിയ പ്രസിഡന്റ് സി.പി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രോവിൻസ് സെക്രട്ടറി സദ്റുദ്ദീൻ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു.

നസീർ നദ്‍വി മുവാറ്റുപുഴ, സുലൈമാൻ കണ്ണൂർ, റിയാസ് കോഴിക്കോട്, മുഹമ്മദ് അഷ്റഫ് തിരൂർ, മുഹമ്മദ് നദ്‍വി കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. തനിമയുടെ ഉപഹാരം ഏരിയ പ്രസിഡന്റ് സി.പി. അൻവർ സാദത്ത്, സൈഫുദ്ദീന് നൽകി. യൂനിറ്റ് പ്രസിഡന്റ് സുലൈമാൻ സ്വാഗതവും സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Tanima gave farewell to Saifuddin vilakezhath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.