യാംബു: തനിമ സാംസ്കാരിക വേദി യാംബു സോൺ വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം നേതാക്കളുടെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദിയായി മാറി. ടൊയോട്ടയിലെ തനിമ ഹാളിൽ നടന്ന പരിപാടിയിൽ തനിമ യാംബു, മദീന സോണൽ പ്രസിഡൻറ് അനീസുദ്ദീൻ ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു. തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര ആമുഖ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അബ്ദുൽ കരീം താമരശ്ശേരി, മുസ്തഫ മൊറയൂർ, മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുറഹീം കരുവന്തിരുത്തി (കെ.എം.സി.സി), വിനയൻ പാലത്തിങ്ങൽ, സിബിൾ ഡേവിഡ്, എ.പി. സാക്കിർ (നവോദയ), നസിറുദ്ദീൻ ഇടുക്കി, സോജി ജേക്കബ്, സഫീൽ കടന്നമണ്ണ, സുറൂർ തൃശൂർ (പ്രവാസി വെൽഫെയർ), അസ്ക്കർ വണ്ടൂർ, സിദ്ദീഖുൽ അക്ബർ ( ഒ.ഐ.സി.സി), ഡോ. ഷഫീഖ് ഹുസൈൻ ഹുദവി (എസ്.ഐ.സി), അബ്ദുൽ മജീദ് സുഹ്രി, അബ്ദുൽ റഷീദ് വേങ്ങര (യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ), അബ്ദുൽ ഹക്കീം പൊന്മള (ഐ.സി.എഫ്), ഷബീർ ഹസ്സൻ ( ഐ.എഫ്.എ), നൗഷാദ് വി. മൂസ (സിജി), നിയാസ് യൂസുഫ് (മീഡിയ വൺ), മിദ്ലാജ് റിദ, ഇദ്രീസ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു. തനിമ യാംബു, മദീന സോണൽ സെക്രട്ടറി അബ്ബാസ് എടക്കര നന്ദി പറഞ്ഞു. താഹിർ ചേളന്നൂർ, ഷൗക്കത്ത് എടക്കര, മുനീർ കോഴിക്കോട്, നസീഫ് പൊന്നാനി, സഹൽ മുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.