ജിദ്ദ: തനിമ ജിദ്ദ നോർത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ഹൂറിലെ കോറൽ ഒക്കേഷൻസിൽ നടന്ന പരിപാടിയിൽ ഉമറുൽ ഫാറൂഖ് റമദാൻ സന്ദേശം നൽകി.
ത്യാഗപൂർണമായ ചരിത്രങ്ങൾകൊണ്ട് അടയാളപ്പെടുത്തിയ റമദാൻ മാസം ജീവിതത്തിലെ നഷ്ടപ്പെട്ടുപോകാത്ത സേവനങ്ങളുടെയും അർപ്പണത്തിന്റെയും കർമഫലങ്ങളുടെ അനുഭവങ്ങളാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തനിമ ജിദ്ദ നോർത്ത് പ്രസിഡന്റ് സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. വനിത വിഭാഗം നടത്തിയ വിവിധ മത്സരപരിപാടികളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. തനിമ വളന്റിയർ വിഭാഗം തലവൻ മുനീർ ഇബ്രാഹിം പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.