ജിദ്ദ: വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ് ഇന്നാവശ്യമെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കേരള സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല അഭിപ്രായപ്പെട്ടു. 'കരുത്തുറ്റ കുടുംബം, കരുത്തുറ്റ സമൂഹം'എന്ന തലക്കെട്ടിൽ തനിമ ജിദ്ദ സൗത്ത് സോൺ വനിത വിഭാഗം സംഘടിപ്പിച്ച കാമ്പയിൻ പ്രഖ്യാപന ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മാനസികമായ പൊരുത്തക്കേടുകൾ ഒഴിവാക്കി കുടുംബത്തിനകത്തുള്ള പരസ്പര ബന്ധവും സ്നേഹവും ഊട്ടിയുറപ്പിക്കണം. ധാർമികമൂല്യങ്ങൾ മുറുകെ പിടിക്കുന്ന കുടുംബത്തിനു മാത്രമേ സമൂഹത്തെ മാറ്റാൻ സാധിക്കുകയുള്ളൂവെന്നും സി.വി. ജമീല പറഞ്ഞു. തനിമ ജിദ്ദ സൗത്ത് സോൺ വനിത പ്രസിഡൻറ് റുക്സാന മൂസ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കേരള സംസ്ഥാന വൈസ് പ്രസിഡൻറ് സഫിയ അലി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡൻറ് സി.എച്ച് റാഷിദ്, സ്റ്റുഡൻറ്സ് ഇന്ത്യ ഗേൾസ് പ്രസിഡൻറ് ഷിയ ബിൻത് ഷിയാസ്, മലർവാടി പ്രതിനിധി റയ സഫീൻ എന്നിവർ സംസാരിച്ചു.
ഹന്ന നവാസ്, ഹന ഹവ്വ എന്നിവർ വിഡിയോ പ്രസേൻറഷൻ നടത്തി. സജ്ന യൂനുസ് രചിച്ച കവിത തസ്ലീമ അഷ്റഫ് ആലപിച്ചു.തനിമ ജിദ്ദ സൗത്ത് സോൺ ആക്ടിങ് പ്രസിഡൻറ് സഫറുല്ല മുല്ലോളി സമാപനപ്രസംഗം നടത്തി. കാമ്പയിൻ കൺവീനർ റഹ്മത്ത് നിസാർ സ്വാഗതം പറഞ്ഞു. സബ്രീന സിദ്ദീഖ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ശഹർബാൻ നൗഷാദ് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.