തനിമ റിയാദ് ഘടകം സംഘടിപ്പിച്ച ഈദ് സംഗമത്തിൽ റഹ്‌മത്ത് തിരുത്തിയാട് പെരുന്നാൾ സന്ദേശം നൽകുന്നു

തനിമ പെരുന്നാൾ സംഗമം

റിയാദ്‌: ബലിപെരുന്നാളിനോടനുബന്ധിച്ച് തനിമ സാംസ്കാരിക വേദി ഈദ് സംഗമം സംഘടിപ്പിച്ചു. റിയാദ് സുലൈ റൈമാസ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ തനിമ സെൻട്രൽ പ്രൊവിൻസ് ആക്ടിങ് പ്രസിഡന്റ് റഹ്‌മത്ത് തിരുത്തിയാട് ഈദ് സന്ദേശം നൽകി. പ്രവാചകൻ ഇബ്രാഹിമിന്റെയും ഇസ്മാഈലിന്റെയും കാലടിപ്പാടുകൾ പിന്തുടർന്ന് ജീവിതം നയിക്കാനും വർത്തമാനകാലത്തെ സമസ്യകളെ നേരിടാനും അദ്ദേഹം ആവശ്യപ്പെട്ടു. തനിമ എക്സിക്യൂട്ടിവ് അംഗം അംജദ് അലി അധ്യക്ഷത വഹിച്ചു.

ആസിഫ് കക്കോടി സ്വാഗതവും അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങൾ നടന്നു. വടംവലി, ഷൂട്ട്ഔട്ട്, ചട്ടിപ്പന്ത്, കമ്യൂണിക്കേഷൻ ഗെയിം, ബലൂൺ പൊട്ടിക്കൽ, ബാൾ പാസിങ് എന്നിവയായിരുന്നു മത്സര ഇനങ്ങൾ. വനിതകൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത മത്സരങ്ങളും അരങ്ങേറി. തനിമ സൗത്ത് സോൺ വാശിയേറിയ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

സാംസ്കാരിക പരിപാടിയോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ സഹീർ കോഴിക്കോട്, ശമീം ആലുവ, ദിൽഷാദ്, സൈനുദ്ദീൻ മാഹി, ഫഹ്മിദ, അഫ്നാൻ, സന, ഹന, ഹനീഅ, അംറ, സൽമാൻ ഉമർ, ഹനിയ ഇർഷാദ്, അമൻ ഷാനവാസ്, അമീന ഖൻസ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഖലീൽ അബ്ദുല്ല, റെനീസ്, ഷാനിദ് അലി, അസീസ് വെള്ളില, ശിഹാബ് കുണ്ടൂർ, സാജിദ് ചേന്ദമംഗല്ലൂർ, റിഷാദ് എളമരം, റുഖ്സാന ഇർഷാദ്, സുമയ്യ അഹ്‌മദ്, മുഹ്സിന ഗഫൂർ, രഹന സനോജ്, നജ്മ മുനീർ, സലീന, ഇമ്പിച്ചി മുഹമ്മദ്, അഹ്ഫാൻ, ബാസിത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - Tanima Perunnal Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.