ജിദ്ദ: തനിമയുടെ നേതൃത്വത്തിൽ ‘ഖുർആൻ പഠിക്കാം; ജീവിത വിജയം നേടാം’ എന്ന തലക്കെട്ടിൽ ജിദ്ദയിൽ ഖുർആൻ കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായി ഖുർആൻ ഓൺലൈൻ ക്വിസ്, ഖുർആൻ മനപ്പാഠ (ഹിഫ്ള്) മത്സരം, ഫ്ലാറ്റ് മീറ്റുകൾ, നൂറെ മെഹ്ഫിൽ, പ്രഭാഷണങ്ങൾ, ഖുർആൻ പഠനപദ്ധതികൾ നടന്നുവരുന്നു. പാരായണ നിയമങ്ങൾ പാലിച്ച് മികച്ച രീതിയിൽ ഖുർആൻ പാരായണം (ഖാരിഅ്) നടത്തുന്നവരെ കണ്ടെത്താനായി ‘തർത്തീൽ’ എന്ന പേരിൽ മത്സരം കഴിഞ്ഞ ദിവസം നടന്നു.
ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഖുർആൻ പാരായണ മത്സരത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. കാമ്പയിൻ സമാപനം വളരെ വിപുലമായ ഖുർആൻ സമ്മേളനത്തോടെ ഒക്ടോബർ 25ന് നടക്കുമെന്നും സംഘാടകർ അറിയിച്ചു. ഖുർആൻ സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകരായ സലിം മമ്പാട്, ബഷീർ മുഹ്യിദ്ദീൻ എന്നിവർ സംബന്ധിക്കും. കാമ്പയിൻ വിശദാംശങ്ങളെക്കുറിച്ചറിയാൻ 0530950364 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.