മക്ക: ഹജ്ജ് കർമം നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്ന തീർഥാടകരെ തനിമ ഹജ്ജ് വളന്റിയർ ടീം യാത്രയാക്കുന്നത് ഉപഹാരങ്ങൾ സമ്മാനിച്ച്.
ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി യാത്രയാകുന്ന ഹാജിമാരെ താമസകെട്ടിടങ്ങളിൽ എത്തി യാത്രപുറപ്പെടാൻ ആവശ്യമായ സഹായം നൽകിവരുന്നുണ്ട്. ഖുർആൻ, തഫ്സീറുകൾ, എട്ടോളം മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയ സമ്മാനക്കിറ്റാണ് തനിമയുടെ സ്നേഹസമ്മാനമായി നൽകുന്നത്. മക്കയിലെത്തിയത് മുതൽ സ്വന്തം കുടുംബാംഗങ്ങളെപോലെ തങ്ങളെ പരിചരിച്ച തനിമ വളൻറിയർമാരിൽനിന്നും ലഭിച്ച സേവന പ്രവർത്തനങ്ങൾക്ക് പ്രാർഥനയോടെ നന്ദി പറഞ്ഞാണ് ഓരോ ഹാജിയും മടങ്ങുന്നത്.
സൗദിയിലെ വിവിധ ഗവ. ഏജൻസികളുടെ സഹായത്തോടെയാണ് ഹാജിമാർക്കുള്ള ഉപഹാരങ്ങൾ ഒരുക്കിയിട്ടുള്ളത്. അബ്ദുൽ ഹകീം ആലപ്പി, അനീസ്, സഫീർ അലി, ഷഫീഖ് പട്ടാമ്പി, ഷമീൽ ചേന്ദമംഗല്ലൂർ, ശാനിബ നജാത്, മുന അനീസ് എന്നിവർ യാത്രയയപ്പിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.