ദമ്മാം: തനിമ വനിത വിഭാഗം പ്രാഥമിക ആരോഗ്യ പഠനക്ലാസ് സംഘടിപ്പിച്ചു. 'ഫസ്‌റ്റ് എയ്‌ഡ് ആൻഡ് സി.പി.ആർ അവയർനസ് പ്രോഗ്രാം' എന്ന തലക്കെട്ടിൽ നടന്ന പരിശീലന ക്ലാസ് സീനിയർ നഴ്സിങ് സ്പെഷ്യലിസ്റ്റും ബി.എൽ.എസ് പ്രൊവൈഡറുമായ സുനില സലീം നയിച്ചു.അടിസ്ഥാനപരമായ ആരോഗ്യ അവബോധം നമ്മൾ ആർജിക്കണമെന്നും ജീവിതത്തിലെ സന്ദിഗ്ധ ഘട്ടങ്ങളിൽ പലപ്പോഴും ഇത്തരം അറിവ് നമുക്ക് തുണയാവുമെന്നും അവർ പറഞ്ഞു.
ഡെമോ പ്രദർശനത്തോടെ നടന്ന പരിശീലന ക്ലാസിൽ അവശ്യഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷ രീതികളെക്കുറിച്ച് വിശദീകരിച്ചു. ദമ്മാം അൽഅബീർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിനി അബ്‌ദുൽ റഹീം സ്വാഗതവും ഫാത്തിമ ഹാഷിം നന്ദിയും പറഞ്ഞു. നാസ്‌നിൻ സിനാൻ ഖിറാഅത്ത് നടത്തി. സിനി അബ്ദുറഹീം, അനീസ ഷാനവാസ്, സഅദ ഹനീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.