സാം​സ്‌​കാ​രി​ക സം​ഗ​മ​ത്തി​ൽ യൂ​സു​ഫ് ഉ​മ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

'സ്വാതന്ത്ര്യ വിചാരങ്ങൾ' തനിമയുടെ സാംസ്‌കാരിക സംഗമം ശ്രദ്ധേയമായി

ദമ്മാം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'ഇന്ത്യ@75' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ സമാപിച്ചു. 'സ്വാതന്ത്ര്യ വിചാരങ്ങൾ' എന്ന തലക്കെട്ടിൽ നടന്ന സാംസ്‌കാരിക സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഒരുപോലെ സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്ന ഭീതിജനകമായ സ്ഥിതിവിശേഷമാണ് ഇന്ത്യയിൽ നടമാടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും കോർപറേറ്റുകൾ കടിഞ്ഞാൺ ഏറ്റെടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾ മുതൽ സീൽഡ് കവറുകൾ വിധിപറയുന്ന ജുഡീഷ്യറി വരെ ഭരണഘടന സ്ഥാപനങ്ങൾ ഒന്നടങ്കം സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ട ഇടങ്ങളാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നൊഴിയാതെ സർക്കാർ ഭാഷ്യം നടപ്പാക്കുന്ന ദല്ലാൾമാരുടെ റോളുകളാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിമ ദമ്മാം ഘടകം പ്രസിഡന്റ് മുഹമ്മദലി പീറ്റെയിൽ ആമുഖഭാഷണം നിർവഹിച്ചു. തനിമ അഖില സൗദി പ്രസിഡന്റ് കെ.എം. ബഷീർ, പ്രവിശ്യ പ്രസിഡന്റ് അൻവർ ശാഫി, ദമ്മാം വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 'ഇന്ത്യ@75' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രശ്നോത്തരി വിജയികളുടെ പ്രഖ്യാപനവും സമ്മാനവിതരണവും ചടങ്ങിൽ നടന്നു. നൂറിലേറെ പേർ പങ്കെടുത്ത പ്രശ്നോത്തരിയിൽ ജംഷിദ നുജും, കെ. ഉപാസന, വാഹി ഇർഷാദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബസീല അൻസാർ, വി. സന്ദീപ്, ഇ.എ. കബീർ, ഡോ. സിന്ധു ബിനു, മുഹമ്മദ്‌ ഫയാസ്, കൃഷ്ണ ദാസ് നാരായണൻ, പി.എം. സനീന എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ഇഷ്യ ശകീർ, ആസിം അബ്‌ദുല്ല, ഹാഫിദ ഫാത്തിമ, സയാൻ കബീർ, ഫാത്തിമ മിൻഹ, മിഷാൽ സിനാൻ, മറിയം റിഷാദ്, റസീൻ അർഷദ്, ആമിന ഫാസിൽ, അംറ് ഫലാഹ് എന്നിവർ സ്വാഗത നൃത്തം അവതരിപ്പിച്ചു. സയീദ് ഹമദാനി രചനയും സംവിധാനവും നിർവഹിച്ച 'വേലിക്കെട്ടുകൾ' എന്ന സ്‌കിറ്റ് മണ്ണും വിണ്ണും നാടും നന്മയും കോർപറേറ്റുകൾ വിലക്കെടുക്കുന്ന സമകാലിക ജീവിതസാക്ഷ്യങ്ങളുടെ നൊമ്പരപ്പെടുത്തുന്ന നേരനുഭവമായാണ് വേദിയിലെത്തിയത്.

സുബൈർ പുല്ലാളൂർ, മെഹ്ബൂബ്, ശരീഫ് കൊച്ചി എന്നിവരാണ് കഥാപാത്രങ്ങളായി വേഷമിട്ടത്. റഊഫ് ചാവക്കാട്, അരവിന്ദൻ വടകര, റഊഫ് അണ്ടത്തോട്, പ്രമോദ് പൊന്നാനി, നവാസ് എന്നിവർ ചേർന്നൊരുക്കിയ 'ഗസൽ മഴ'യോടെ സംഗമം അവസാനിച്ചു. അംജദ് അവതാരകനായിരുന്നു. ഹാജർ ഇസ്‌മാഈൽ ഖിറാഅത്ത് നടത്തി. മുഹമ്മദ് സിനാൻ, ഷമീർ ബാബു ശാന്തപുരം, ലിയാഖത്ത്, കബീർ മുഹമ്മദ്, ബിനാൻ ബഷീർ, ഉബൈദ് വളാഞ്ചേരി, അയ്മൻ സയീദ്, സുഫൈദ് ആടൂർ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Tanima's cultural confluence was remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.