പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്

ജിദ്ദ: പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്​. ഇമ്യൂൺ സ്​റ്റാറ്റസിന്മേലുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനാണ് പുതിയ അപ്ഡേഷൻ. സൗദി പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും കോവിഡ്​ സാഹചര്യത്തിൽ ഗവൺമെൻറുമായി ബന്ധപ്പെട്ട വ്യക്തിഗത സേവനങ്ങൾക്കുള്ള മൊബൈൽ ആപ്പാണിത്​. ഇനി മുതൽ ഇമ്യൂൺ സ്​റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കാത്ത രൂപത്തിലാണ് പുതിയ സെക്യൂരിറ്റി അപ്ഡേഷൻ വന്നത്.

ഇമ്യൂൺ സ്​റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ സെക്യൂരിറ്റി പോളിസി കാരണം സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ലെന്ന മെസേജാവും ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കുക. ആപ്പിൾ ഫോണുകളിൽ വെള്ള നിറത്തിലുള്ള സ്ക്രീനും. ഇമ്യൂൺ സ്​റ്റാറ്റസ് സ്ക്രീൻ ഷോട്ട് എടുക്കുന്നതിന്​ മാത്രമേ വിലക്കുള്ളൂ. ഹെൽത്ത് പാസ്പോർട്ട് തുടങ്ങി മറ്റു കാര്യങ്ങളുടെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിന്​ ഇപ്പോഴും സാധിക്കും. സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്നത് പിടിക്കാൻ ആഴ്ചകൾക്ക് മുമ്പ് തവക്കൽന സ്​റ്റാറ്റസി​െൻറ ചുറ്റും മൂവിങ്​ ഫ്രെയിം കൊടുത്ത് അപ്പിൽ അപ്ഡേഷൻ നടത്തിയിരുന്നു. അതിന്​ പുറമെയാണിപ്പോൾ കൂടുതൽ സുരക്ഷിതത്വം ലക്ഷ്യമിട്ട്​ പുതിയ അപ്​ഡേഷൻ.

വാക്സിൻ എടുക്കേണ്ട ആവശ്യമില്ലാത്ത വിഭാഗങ്ങൾക്കായി പ്രത്യേക സ്​റ്റാറ്റസ് ഉൾപ്പെടുത്തിയും താവക്കൽന അടുത്തിടെ അപ്ഡേഷൻ നടത്തിയിരുന്നു. നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പുതുതായി രജിസ്​റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് തവക്കൽന വീണ്ടും ഓർമപ്പെടുത്തി. എന്നാൽ സൗദിയിൽ നിന്ന് നേരത്തെ രജിസ്​റ്റർ ചെയ്തവർക്ക് ഫോൺ നമ്പർ ആക്റ്റീവ് ആണെങ്കിൽ നാട്ടിൽ നിന്ന് തവക്കൽന ആപ്പിൽ പ്രാവേശിക്കാൻ സാധിക്കും. 

Tags:    
News Summary - Tawakkalna app with new update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.