റിയാദ്: ഇരട്ടനികുതിയും നികുതിവെട്ടിപ്പും തടയുന്നതിന് സൗദി അറേബ്യയും ഖത്തറും തമ്മിൽ കരാർ. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാനും ഖത്തർ ധനമന്ത്രി അലി അൽ കുവാരിയും കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ദോഹയിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്. ഇരു രാജ്യങ്ങളുടെ നിയമനിർമാണ ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന് അൽ-ജദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.