ജിദ്ദ: മക്ക നഗരപരിധിയിൽ ഹജ്ജ്^ഉംറ സീസണുകളിലെ ടാക്സി ജോലി സ്വദേശിവത്കരിക്കുന്നതിലൂടെ ഏഴായിരം പേർക്ക് ജോലി ലഭിക്കുമെന്ന് റിപ്പോർട്ട്. സീസണുകളിൽ മക്കക്കുള്ളിലെ ടാക്സി ജോലികൾ സ്വദേശികൾക്ക് മാത്രമാക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി ഗവർണർ നിർദേശം വെച്ചത്. ഇതിനെ മക്കയിലെ സ്വദേശികൾ സ്വാഗതം ചെയ്തു. മക്കയിലെ യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഇത് കൂടുതൽ തൊഴിലവസരമുണ്ടാക്കുമെന്നവർ അഭിപ്രായപ്പെട്ടു. മക്കയിൽ 150 ഒാളം ടാക്സി കമ്പനികൾക്ക് കീഴിൽ 7000 ത്തിലധികം കാറുകളുണ്ടെന്നാണ് കണക്ക്. സീസണുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രമാക്കുന്നതോടെ ഏകദേശം 7000 തൊഴിലവസരമുണ്ടാകുമെന്നാണ് കണക്ക് .ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് മേഖല തൊഴിൽ സ്വദേശിവത്കരണ പദ്ധതി ഉദ്ഘാടനത്തിനിടെ ബുധനാഴ്ചയാണ് സീസണുകളിൽ മക്കക്കുള്ളിലെ ടാക്സി ജോലികൾ സ്വദേശികൾക്ക് മാത്രമാക്കണമെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ നിർദേശം വെച്ചത്. ഡെപ്യൂട്ടി ഗവർണറുടെ നിർദേശം വന്നതോടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് അത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ ടാക്സി മേഖലയിൽ ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾ മക്കയിൽ ജോലി ചെയ്തുവരുന്നുണ്ട്. തീരുമാനം നടപ്പിലാക്കുന്നതോടെ ഇവർക്ക് ജോലി നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.