ബുറൈദ: കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 14-ാമത് അൽ ഖസീം സോൺ പ്രവാസി സാഹിത്യോത്സവ് ബുറൈദയിൽ സമാപിച്ചു. യൂനിറ്റ്, സെക്ടർ തലങ്ങളിലായി ഒരു മാസം നീണ്ടുനിന്ന മത്സരങ്ങൾക്കുശേഷമാണ് സോൺ സാഹിത്യോത്സവിന് ബുറൈദ ഇസ്തിറാഹയിൽ കൊടിയിറങ്ങിയത്.
ആറ് വേദികളിലായി നടന്ന സാഹിത്യോത്സവ് സമയക്രമീകരണം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഉനൈസ, സുൽത്താന, ബുഖൈരിയ, അൽ റാസ്, ഖുബൈബ് സെക്ടറുകൾ തമ്മിൽ നടന്ന മത്സരത്തിൽ 280 പോയിന്റുകൾ നേടി ടീം സൂഖ് ഖുളാർ സാഹിത്യോത്സവിന്റെ കലാകിരീടം ചൂടി.
യഥാക്രമം ഖുബൈബ്, സുൽത്താന സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപനത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഐ.സി.എഫ് നാഷനൽ പബ്ലിക്കേഷൻ പ്രസിഡന്റ് അബൂ സാലിഹ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഡോ. ലൈജു ഉദ്ഘാടനം നിർവഹിച്ചു.
എൻജി. ബഷീർ, ശിഹാബ് സവാമ, നൗഫൽ മണ്ണാർക്കാട്, ശറഫുദ്ദീൻ വാണിയമ്പലം, സ്വാലിഹ് ബെല്ലാരി, അബ്ദുല്ല സകാകർ, സിദ്ദീഖ് സഖാഫി എന്നിവർ സംസാരിച്ചു. ജാഫർ സഖാഫി കോട്ടക്കൽ പ്രാർഥന നിർവഹിച്ചു. ഫസൽ സ്വാഗതവും നിസാം മാമ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.