വെർച്വൽ സമ്മേളനത്തിന്​ സാ​േങ്കതിക ഒരുക്കങ്ങൾ പൂർത്തിയായി

ജിദ്ദ: സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഇൗ മാസം 21, 22 തീയതികളിൽ ജി20 ഉച്ചകോടി നടക്കാനിരിക്കെ വെർച്വലായി നടക്കുന്ന സമ്മേളനങ്ങൾക്കുള്ള വിഷ്വൽ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഒരുക്കുന്ന നടപടികൾ പൂർത്തിയായതായി സൗദി ഡേറ്റ ആൻഡ്​​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അതോറിറ്റി (സദയാ) അറിയിച്ചു. '21ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടുക' എന്ന ശീർഷകത്തിലാണ്​ ദ്വിദിന ഉച്ചകോടി​​. ഗവൺമെൻറ്​ സ്ഥാപനങ്ങൾക്കുള്ള സുരക്ഷിതമായ ദൃശ്യ ആശയവിനിമയ സംവിധാനമായ 'ബ്രൂക്ക്​' വെർച്വൽ പ്ലാറ്റ്​ഫോമിലാണ്​ ഉച്ചകോടി നടക്കുക.

ദേശീയ ഇൻഫർമേഷൻ സെൻറർ വഴി സൗദി ഡേറ്റ ആൻഡ്​​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അതോറിറ്റി വികസിപ്പിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്ന സുരക്ഷിതമായ ഒാൺലൈൻ വിഷ്വൽ കമ്യൂണിക്കേഷൻ പ്ലാറ്റ്​ഫോമാണ്​ 'ബ്രൂക്ക്​'. ​ പൊതു​വിൽ ഗവൺമെൻറ്​ സ്ഥാപനങ്ങൾക്കും ഭരണനേതാക്കൾക്കും വിദൂര വെർച്വൽ മീറ്റിങ്​ സേവനങ്ങൾ നൽകുന്നത്​ 'സദായ' ഒാപറേറ്റിങ്​ വിങ്ങാണ്​​. ഉയർന്ന സുരക്ഷയും വിശ്വാസ്യതയുമുള്ള സംവിധാനമാണ്​ അവർ വികസിപ്പിച്ചിരിക്കുന്നത്​. ഒൗദ്യോഗിക യോഗങ്ങളുടെ പ്രവർത്തന ചെലവും സമയവും മനുഷ്യപ്രയത്​നവും കുറക്കാൻ സഹായകരമാണ്​ ഇൗ വെർച്വൽ സംവിധാനം. 700ലധികം​ പ്രാദേശിക-അന്തർദേശിയ യോഗങ്ങൾക്ക്​ ആതിഥേയത്വം ഒരുക്കുന്നതിൽ ബ്രൂക്ക്​ പ്ലാറ്റ്​ഫോം കഴിഞ്ഞ കാലയളവിൽ വിജയിച്ചിട്ടുണ്ട്​.

ഇൗ വർഷം മാർച്ചിൽ ജി20 രാജ്യങ്ങളിലെ നേതാക്കളുടെ വെർച്വൽ സമ്മേളനത്തിന്​​ ആതിഥേയത്വം വഹിച്ചതും ബ്രൂക്ക്​ പ്ലാറ്റ്​ഫോം വഴിയാണ്​​. സൗദി മന്ത്രിസഭ യോഗങ്ങൾ, ശൂറ കൗൺസിൽ യോഗങ്ങൾ, ഒപെക്​ യോഗങ്ങൾ, ഗവൺമെൻറ് എന്നിവ സംഘടിപ്പിക്കാനും പ്ലാറ്റ്​ഫോം ഉപയോഗിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.