വെർച്വൽ സമ്മേളനത്തിന് സാേങ്കതിക ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsജിദ്ദ: സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഇൗ മാസം 21, 22 തീയതികളിൽ ജി20 ഉച്ചകോടി നടക്കാനിരിക്കെ വെർച്വലായി നടക്കുന്ന സമ്മേളനങ്ങൾക്കുള്ള വിഷ്വൽ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഒരുക്കുന്ന നടപടികൾ പൂർത്തിയായതായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദയാ) അറിയിച്ചു. '21ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടുക' എന്ന ശീർഷകത്തിലാണ് ദ്വിദിന ഉച്ചകോടി. ഗവൺമെൻറ് സ്ഥാപനങ്ങൾക്കുള്ള സുരക്ഷിതമായ ദൃശ്യ ആശയവിനിമയ സംവിധാനമായ 'ബ്രൂക്ക്' വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഉച്ചകോടി നടക്കുക.
ദേശീയ ഇൻഫർമേഷൻ സെൻറർ വഴി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി വികസിപ്പിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്ന സുരക്ഷിതമായ ഒാൺലൈൻ വിഷ്വൽ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമാണ് 'ബ്രൂക്ക്'. പൊതുവിൽ ഗവൺമെൻറ് സ്ഥാപനങ്ങൾക്കും ഭരണനേതാക്കൾക്കും വിദൂര വെർച്വൽ മീറ്റിങ് സേവനങ്ങൾ നൽകുന്നത് 'സദായ' ഒാപറേറ്റിങ് വിങ്ങാണ്. ഉയർന്ന സുരക്ഷയും വിശ്വാസ്യതയുമുള്ള സംവിധാനമാണ് അവർ വികസിപ്പിച്ചിരിക്കുന്നത്. ഒൗദ്യോഗിക യോഗങ്ങളുടെ പ്രവർത്തന ചെലവും സമയവും മനുഷ്യപ്രയത്നവും കുറക്കാൻ സഹായകരമാണ് ഇൗ വെർച്വൽ സംവിധാനം. 700ലധികം പ്രാദേശിക-അന്തർദേശിയ യോഗങ്ങൾക്ക് ആതിഥേയത്വം ഒരുക്കുന്നതിൽ ബ്രൂക്ക് പ്ലാറ്റ്ഫോം കഴിഞ്ഞ കാലയളവിൽ വിജയിച്ചിട്ടുണ്ട്.
ഇൗ വർഷം മാർച്ചിൽ ജി20 രാജ്യങ്ങളിലെ നേതാക്കളുടെ വെർച്വൽ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചതും ബ്രൂക്ക് പ്ലാറ്റ്ഫോം വഴിയാണ്. സൗദി മന്ത്രിസഭ യോഗങ്ങൾ, ശൂറ കൗൺസിൽ യോഗങ്ങൾ, ഒപെക് യോഗങ്ങൾ, ഗവൺമെൻറ് എന്നിവ സംഘടിപ്പിക്കാനും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.