മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയർന്ന താപനിലയെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു. അതിനാൽ തീർഥാടകർ കർശനമായി ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. സൂര്യരശ്മികൾ നേരിട്ടേൽക്കാതിരിക്കാൻ കുട ചൂടണം, ധാരാളം വെള്ളം കുടിക്കണം, ശരീരത്തെ ക്ഷീണത്തിൽനിന്നും ചൂടിൽനിന്നും സംരക്ഷിക്കുന്നതിനായി ഹജ്ജ് കർമങ്ങൾക്കിടയിൽ വിശ്രമിക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ. പ്രയാസകരമായ കാലാവസ്ഥയുടെ സാഹചര്യത്തിൽ തീർഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ മന്ത്രാലയം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ഹജ്ജ് സമയത്ത് താപനില 45-48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥ വളരെ ചൂടായി മാറുമെന്നും മഴക്കുള്ള സാധ്യത കുറവാണെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.