മക്ക: മക്ക, മശാഇർ റോയൽ കമീഷന്റെ മേൽനോട്ടത്തിൽ ഹജ്ജ്, ഉംറ ചാരിറ്റി അസോസിയേഷൻ ‘താൽക്കാലിക നമസ്കാര സ്ഥലം’ എന്ന സംരംഭം ആരംഭിച്ചു. അൽ മാസിയൽ റോഡിൽ നിന്നും ഇബ്രാഹിം അൽഖലീൽ റോഡിൽ നിന്നും ഹറമിലേക്ക് എത്തുന്ന സ്ഥലങ്ങളിലാണ് താൽക്കാലിക നമസ്കാര സ്ഥലം ഒരുക്കിയിരിക്കുന്നത്.
വർഷം മുഴുവനും ഹജ്ജ്, ഉംറ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിൽ മികച്ചതും നിലവാരമുള്ളതുമായ പ്രവർത്തനങ്ങൾ നൽകാനാണ് അസോസിയേഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.ഇ.ഒ എൻജി. തുർക്കി അൽ ഹതർഷി പറഞ്ഞു. തീർഥാടകരെത്തുന്ന സ്ഥലങ്ങളിൽ അസോസിയേഷൻ സ്ഥിരം സാന്നിധ്യമാണ്. ഇപ്പോൾ ഹറം മുറ്റത്തേക്ക് പോകുന്ന വഴികളിൽ ആരാധകർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുകയാണ് ‘താൽക്കാലിക നമസ്കാര സ്ഥലം’ എന്ന സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽഹതർഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.