ജിദ്ദ: നീണ്ട മൂന്നു പതിറ്റാണ്ടിനുശേഷം ഉഭയകക്ഷി ബന്ധം പൂർണാർഥത്തിൽ പുനഃസ്ഥാപിച്ച പശ്ചാത്തലത്തിൽ തായ്ലൻഡിനും സൗദി അറേബ്യക്കുമിടയിൽ നേരിട്ട് കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കുന്നു.
മേയ് മുതൽ തായ് എയർവേസ് സൗദിയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുമെന്ന് സൗദിയിലെ തായ്ലൻഡ് അംബാസഡർ കാസിം സോന യൂട്ടിയ പറഞ്ഞു.
അൽ അഖ്ബാരിയ ചാനലുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതൽ സാമ്പത്തികസഹകരണത്തിനും നിക്ഷേപത്തിനും വരും ദിവസങ്ങൾ സാക്ഷ്യംവഹിക്കും. ശക്തമായ സഹകരണത്തിനുള്ള വഴികൾ സൗദി ചേംബേഴ്സ് അധികൃതരുമായി ചർച്ചചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും ടൂറിസം മേഖലയിൽ നിരവധി തായ് നിക്ഷേപകർ രാജ്യത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെന്നും തായ്ലൻഡ് അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.