ജിദ്ദ: തായ്ലൻഡിൽനിന്ന് ഹജ്ജിനെത്തിയവരിൽ 103 വയസ്സായ വയോവൃദ്ധയും. നഹ്ല എന്ന പേരുള്ള സ്ത്രീ തെക്കനേഷ്യൻ മുത്വവ്വഫിന് കീ ഴിലെ 99ാം നമ്പർ ഒാഫിസിനു കീഴിലാണ് എത്തിയിരിക്കുന്നത്. ഹജ്ജിനു വരാൻ 23 വർഷമായി ധനം സ്വരുക്കൂട്ടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സ്വന്തം വയലിലെ നെൽകൃഷിയിൽനിന്ന് ലഭിച്ച ലാഭം സ്വരൂപിച്ചാണ് രണ്ട് മക്കളുമൊത്ത് ഹജ്ജിനെത്തിയത്. ഉംറ നിർവഹിച്ച ശേഷം താമസ സ്ഥലത്തെത്തിയ വയോധികയെ മുത്വവ്വഫ് ഉദ്യോഗസ്ഥർ പൂക്കളും തായ്ലൻഡ് ഭാഷയിലുള്ള ഖുർആൻ പരിഭാഷയും നൽകി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.