റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് റിയാദ് ഘടകം സംഘടിപ്പിക്കുന്ന ‘ടി.എം.ഡബ്ല്യു.എ റിയാദ് തലശ്ശേരി ഫെസ്റ്റ് 2024’ പരിപാടികളുടെ ഭാഗമായ തലശ്ശേരി ബാഡ്മിൻറണ്‍ ലീഗ് സീസണ് മൂന്ന് റിയാദ് എക്സിറ്റ് 16ലെ റായിദ് പ്രോ കോര്‍ട്ടില്‍ നടന്നു. വിവിധ വിഭാഗങ്ങളിലായി നൂറോളം കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെൻറ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 32 ടീമുകള്‍ പങ്കെടുത്ത പ്രോ വിഭാഗത്തില്‍ മുഹമ്മദ് നസീര്‍ ഇസ്മഈൽ-ശുഹൈബ് കക്കോട്ട് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നജീബ്-അഭിലാഷ് സഖ്യം ജേതാക്കളായി.
അമച്വര്‍ വിഭാഗത്തില്‍ ഷമീര്‍ തീക്കൂക്കില്‍-മുഹമ്മദ് നംഷിദ് സഖ്യത്തെ പരാജയപ്പെടുത്തി ടി.എം. അന്‍വര്‍ സാദത്ത്-നിഷാദ് സഖ്യം ജേതാക്കളായി. വനിത വിഭാഗത്തില്‍ ഭൈമി സുബിൻ-ഹുസ്ന നിസാഫ് സഖ്യത്തെ തോല്‍പ്പിച്ച് ഷഹലാ അഫീല്‍-ഫാത്തിമ സബ ഷഹാബുദീൻ ഖൈസ് സഖ്യവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫദല്‍ ഫുആദ്-സൈദാന് നസീര്‍ സഖ്യത്തെ തോല്‍പ്പിച്ച് നെഹാന്‍ നസീര്‍-ദയാന് ഇഖ്ബാല്‍ സഖ്യവും ജേതാക്കളായി.
പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ ആലിയ ആരിഫ് ജേതാവും ഫാത്തിമ ഹവ്വ ഫത്താഹ് റണ്ണറപ്പുമായി. കിഡ്സ് വിഭാഗത്തില്‍ യുവിന് അഭിലാഷ്, സൈദ്, ഒമര്‍ അലി സര്‍ഫറാസ് എന്നിവര്‍ വിജയികളായി. ടി.എം.ഡബ്ല്യു.എ റിയാദ് പ്രസിഡൻറ് വി.സി. അഷ്ക്കര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കണ്‍വീനര്‍ ഫുആദ് കണ്ണമ്പത്ത് മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.
നിര്‍വാഹക സമിതി അംഗങ്ങളോടൊപ്പം റയാന് ഇൻര്‍നാഷനല്‍ ക്ലിനിക് പ്രതിനിധികളായ വി.പി. മുഷ്താഖ് മുഹമ്മദ് അലി, അദ്നാൻ ജാബിർ, ഡോ. ജാവിദ് അഹമ്മദ് കുട്ടി, റിയാദിലെ മാഹിക്കാരുടെ കൂട്ടായ്മയായ മൈവ പ്രസിഡൻറ് ആരിഫ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഇവൻറ്സ് കണ്‍വീനര്‍ പി.സി. ഹാരിസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.