തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസൺ ഒന്ന് ജേതാക്കൾ

തലശ്ശേരി ബാഡ്മിന്റൺ ലീഗ് സീസൺ- ഒന്ന് സമാപിച്ചു

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ല്യു.എ) റിയാദ് ഘടകം സംഘടിപ്പിച്ച പ്രഥമ തലശ്ശേരി ബാഡ്മിന്‍റൺ ലീഗ് ടൂര്‍ണമെന്റ് സമാപിച്ചു. പ്രഫഷനല്‍ വിഭാഗം ഫൈനലില്‍ ഷഫീഖ് ലോട്ടസ്-മുഹമ്മദ്‌ നജ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ജംഷീദ് അഹമ്മദ്-രതീഷ്‌ രമണന്‍ സഖ്യം ജേതാക്കളായി. അമച്വര്‍ വിഭാഗം ഫൈനലില്‍ ഇസ്ഹാഖ്-ഫായിസ് സഖ്യത്തെ പരാജയപ്പെടുത്തി ഷബീര്‍ മുഹമ്മദ്‌-അബൂബക്കര്‍ അബ്ദുല്‍ അസീസ്‌ സഖ്യവും ലേഡീസ് വിഭാഗത്തില്‍ സെലിന്‍ ഫുആദ്-ഷഹല അഫീല്‍ സഖ്യത്തെ പരാജയപ്പെടുത്തി നിഷ ജംഷീദ്-അമ്രീന്‍ ഫിറോസ്‌ സഖ്യവും ജേതാക്കളായി.

ടി.എം.ഡബ്ല്യു.എ റിയാദ് സ്പോര്‍ട്സ് വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ സിന്‍മാര്‍ ബാഡ്മിന്‍റൺ ഗ്രൂപ് കോര്‍ട്ടില്‍ നടന്ന മത്സരങ്ങള്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ടി.എം. അന്‍വര്‍ സാദത്ത്‌ അധ്യക്ഷത വഹിച്ചു. സാജന്‍, മഷ്‌ഫർ, ജയകൃഷ്ണന്‍, സോണി ഈപ്പന്‍ എന്നിവരടങ്ങിയ റഫറി ടീം മത്സരങ്ങള്‍ നിയന്ത്രിച്ചു. റഫ്സാദ് വാഴയില്‍, ഫുആദ് കണ്ണമ്പത്ത്, മുഹമ്മദ്‌ ഖൈസ്, മുഹമ്മദ്‌ നജാഫ് തീക്കൂക്കില്‍ എന്നിവരടങ്ങിയ ടീം മത്സരങ്ങളുടെ മേല്‍നോട്ടം നടത്തി. അഫ്താബ് അമ്പിലായില്‍, മുഹമ്മദ്‌ സെറൂഖ് കരിയാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാണികള്‍ക്കായി വൈവിധ്യങ്ങളായ ഫണ്‍ ഗെയിംസ് സംഘടിപ്പിച്ചു. വിജയികളുടെ സമ്മാനവിതരണം എക്സിക്യൂട്ടിവ്‌ കമ്മിറ്റി ഭാരവാഹികൾ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഷ്റഫ് കോമത്ത് സ്വാഗതവും കെ.എം. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Tags:    
News Summary - Thalassery Badminton League season-1 concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.