റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻറ് (ഐ.പി.എൽ) രണ്ടാം സീസൺ മത്സരങ്ങൾ വെള്ളിയാഴ്ച റിയാദിൽ നടക്കും. റിയാദ് അൽഖർജ് റോഡിലെ യുവർ പേ അർക്കാൻ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. ടൂർണമെൻറ് പ്രചാരണ പരിപാടി ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്നു.
ടീമുകളുടെ ക്യാപ്റ്റന്മാരും മാനേജർമാരും സ്പോൺസർമാരുടെ പ്രതിനിധികളും മാധ്യമ പ്രതിനിധികളും റിയാദിലെ കലാ കായിക സാംസ്കാരിക മേഖലയിലെ പ്രമുഖരും അടക്കം നൂറോളം പേർ പങ്കെടുത്തു. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളെ ജനറൽ സെക്രട്ടറി റഫ്ഷാദും നജാഫ് മുഹമ്മദും ചേർന്ന് പരിചയപ്പെടുത്തി. മുൻ സീസണിലെ ചാമ്പ്യന്മാരായ ടി.എം.സി.സി ദമ്മാം അടക്കം റിയാദിലെ പ്രമുഖ 12 ടീമുകൾ ടൂര്‍ണമെൻറില്‍ മാറ്റുരക്കുന്നുണ്ട്.
ഇൻഡോർ പ്രീമിയർ ലീഗ് മത്സരത്തിെൻറ ഘടനയെ കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും അർക്കാൻ ഗ്രൗണ്ട് ഇൻ ചാർജ് മുഷീർ ടീം ക്യാപ്റ്റന്മാർക്കും മാനേജർമാർക്കും വിശദീകരിച്ചു കൊടുത്തു. ടൂർണമെൻറിെൻറ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ടെക്നിക്കൽ ഹെഡ് അബ്ദുൽ ബാസിത്ത് വിശദീകരിച്ചു.
തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ പ്രതിനിധികളായ ടി.ടി. ഷമീർ, കെ.എം. അബ്ദുൽ കരീം, അഷ്റഫ് കോമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെ മൂന്ന് ഗ്രൂപ്പിലെ ടീമുകളെ തിരഞ്ഞെടുത്തു. ഗ്രൂപ് എയിൽ യൂനിവേഴ്സൽ റിയാദ് ഇന്ത്യൻസ്, യുനൈറ്റഡ് യു.പി.സി.
യുനൈറ്റഡ് ടെൻ സ്റ്റാഴ്സ്, എം.ഡബ്ല്യൂ.സി.സി എന്നീ ടീമുകളും ഗ്രൂപ് ബിയിൽ മുൻ ചാമ്പ്യന്മാരായ ടി.എം.സി.സി, സി.ടി.എ ബ്ലാസ്റ്റേഴ്സ്, റെഡ് വാരിയേഴ്സ്, ടി.സി.സി ടീമുകളും ഗ്രൂപ് സിയിൽ മാഹി സ്ട്രൈക്കേഴ്സ്, ഗൾഫ് യൂനിയൻ സി.സി, ജി.സി.സി, എ.ബി.സി.സി ടീമുകളും മാറ്റുരക്കും.
ചാമ്പ്യൻസ് ട്രോഫിയും റണ്ണർ അപ്പ് ട്രോഫിയും യു.പി.സി പ്രതിനിധി മുഫ്സീർ അലിയും പി.എസ്.എൽ ലോജിസ്റ്റിക്സ് പ്രതിനിധി ഷബീറും ചേർന്ന് അനാച്ഛാദനം ചെയ്തു. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടി.സി.സി ടീമിെൻറ ജഴ്സി പ്രകാശനവും ചടങ്ങിൽ നടന്നു. ടി.സി.സി പ്രസിഡൻറ് ടി.എം. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഫ്ഷാദ് വാഴയിലും ടൂർണമെൻറ് ഡിജിറ്റൽ ഹെഡ് നജാഫ് മുഹമ്മദും അവതാരകരായിരുന്നു. മുഴുവൻ കമ്മിറ്റി അംഗങ്ങളും പരിപാടി നിയന്ത്രിച്ചു.
ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, അബ്ദുൽ വാഹിദ്, മുഫ്സീർ അലി, ഷബീർ, മൻഹാജ് സലിം, മുഹമ്മദ് സിദ്ദിഖി, സാജിദ് ആയാടത്തിൽ എന്നിവരും സംസാരിച്ചു. ടി.സി.സി മാനേജറും സ്പോൺസർഷിപ് ഹെഡുമായ പി.സി. ഹാരിസ് സ്വാഗതവും ഇവൻറ് ഹെഡ് അബ്ദുൽ ഖാദർ മോച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.