ത​ല​ശ്ശേ​രി ഫു​ട്ബാ​ള്‍ ഫി​യെ​സ്​​റ്റ സീ​സ​ണ്‍ സി​ക്​​സി​ല്‍ ജേ​താ​ക്ക​ളാ​യ ദ​ല്ല മൈ​ലു​ള്ള

മെ​ട്ട ട്രോ​ഫി​യു​മാ​യി

ത​ല​ശ്ശേ​രി ഫു​ട്​​ബാ​ൾ ഫി​യ​സ്​​റ്റ; ദ​ല്ല മൈ​ലു​ള്ള മെ​ട്ട ജേ​താ​ക്ക​ൾ

റി​യാ​ദ്: റി​യാ​ദി​ലെ ത​ല​ശ്ശേ​രി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ (ടി.​എം.​ഡ​ബ്ല്യു.​എ) റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ത​ല​ശ്ശേ​രി ഫു​ട്ബാ​ള്‍ ഫി​യെ​സ്​​റ്റ സീ​സ​ണ്‍ സി​ക്​​സി​ല്‍ ദ​ല്ല മൈ​ലു​ള്ള മെ​ട്ട ജേ​താ​ക്ക​ളാ​യി.

അ​ല്‍ഖ​ർ​ജ് റോ​ഡി​ലെ ഇ​സ്​​കാ​ന്‍ ഫ്ല​ഡ് ലൈ​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ താ​രീ​ഖ് ന​യി​ച്ച എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ ടീ​മി​നെ തോ​ൽപി​ച്ചാ​ണ് മെ​ഹ്താ​ബ് ന​യി​ച്ച ദ​ല്ല മൈ​ലു​ള്ള മെ​ട്ട ജേ​താ​ക്ക​ളാ​യ​ത്.

ഫൈ​ന​ലി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി കെ​ൻ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ര്‍ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ഗോ​ൾ​ഡ​ൻ ബോ​ൾ ഇ​ക്ബാ​ല്‍ ക​ര​സ്ഥ​മാ​ക്കി. ഏ​റ്റ​വും ന​ല്ല എ​മേ​ർ​ജി​ങ് ​ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്‌​കാ​രം ശ​മ്മാ​സും ഗോ​ള്‍ കീ​പ്പ​റി​നു​ള്ള ഗോ​ൾ​ഡ​ൻ ഗ്ലോ​വ് സ​റൂ​ക് ക​രി​യാ​ട​നും സ്വ​ന്ത​മാ​ക്കി. മാ​ഹി സ്‌​ട്രൈ​ക്കേ​ഴ്‌​സ്, സൈ​ദാ​ർ​പ​ള്ളി യു​നൈ​റ്റ​ഡ്, അ​ത്-​ലെ​റ്റി​ക്കോ ഡി ​ചേ​റ്റം​കു​ന്ന്, ചി​ര​ക്ക​ര ഡ​യ​നാ​മോ​സ് എ​ന്നി​വ​യാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത ടീ​മു​ക​ൾ.

ടി.​എം.​ഡ​ബ്ല്യു.​എ റി​യാ​ദ് കാ​യി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ടൂ​ര്‍ണ​മെ​ന്‍റ്​ പ്ര​സി​ഡ​ൻ​റ്​ ത​ന്‍വീ​ര്‍ ഹാ​ഷിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് വി​ങ് ക​ണ്‍വീ​ന​ര്‍ ഫു​ആ​ദ് ക​ണ്ണ​മ്പ​ത്‌, ടെ​ക്‌​നി​ക്ക​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് ഖൈ​സ്, ജ​ന​ൽ​സെ​ക്ര​ട്ട​റി ടി.​ടി. ഷ​മീ​ർ, ടി.​എം. സാ​ദ​ത്ത്, വി.​സി. അ​ഷ്ക​ര്‍, അ​ന്‍വ​ര്‍ സാ​ദ​ത്ത് കാ​ത്താ​ണ്ടി, ലോ​ട്ട​സ് ഷ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

മു​ഹ​മ്മ​ദ്‌ ന​ജാ​ഫ് തീ​ക്കൂ​ക്കി​ല്‍, റ​ഫ്​​സാ​ദ് വാ​ഴ​യി​ൽ എ​ന്നി​വ​ർ ക​ളി​യു​ടെ ത​ത്സ​മ​യ വി​വ​ര​ണം ന​ട​ത്തി. പി.​പി. ഷ​ഫീ​ഖ് സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഫ്താ​ബ് അ​മ്പി​ലാ​യി​ല്‍ സ്വാ​ഗ​ത​വും കെ.​എം. അ​ബ്​​ദു​ല്‍ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Thalassery Football Fiesta- Metta winners in Dalla Mile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.