ദമ്മാം: തലശ്ശേരി മാഹി ക്രിക്കറ്റ് കൂട്ടായ്മയുടെ കീഴിൽ ഏഴാമത് ക്രിക്കറ്റ് കാർണിവലിന് തുടക്കമായി. ഈ മാസം ഒമ്പത്, 10,16,17 തീയതികളിലായി ഗൂഖ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ചാണ് ക്രിക്കറ്റ് കാർണിവൽ നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർണിവലിന് മുന്നോടിയായി സ്ത്രീകൾക്കും, കുട്ടികൾക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. പാചക മത്സരം, മൈലാഞ്ചിയിടൽ, കാലിഗ്രാഫി, പോസ്റ്റർ ഡിസൈനിംങ്, ഖുർആൻ പാരായണം, കുട്ടികൾക്കായുള്ള നോ ഫയർ കുക്കിംങ്, ഡ്രോയിംഗ്, സ്റ്റാന്റ് അപ്പ് കോമഡി തുടങ്ങിയവയാണ് വിവിധ വേദികളിലായി നടന്നത്.
സമാപനത്തോടനുബന്ധിച്ച് നാല് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ സ്മാഷ് പള്ളിത്താഴ, കതിരൂർ ഗുരിക്കൾസ്, നെട്ടൂർ ഫൈറ്റേയ്സ്, സൈദാർ പള്ളി കിംങ്സ്, മാഹി സ്ട്രൈക്കേസ്, കെ.എൽ 58 ഉമ്മൻചിറ എന്നീ ആറ് ടീമുകൾ മാറ്റുരക്കും.
പങ്കെടുക്കുന്ന ടീം അംഗങ്ങൾക്കും കാണികൾക്കും , കുടുംബാംഗങ്ങൾക്കും ഒത്തുകൂടാനുള്ള അസുലഭ മുഹൂർത്തം കൂടിയാണ് തലശ്ശേരി, മാഹി ക്രിക്കറ്റ് കാർണിവൽ. ഇതോടൊപ്പം ഒരുക്കുന്ന തനത് തലശ്ശേരി ഭക്ഷ്യമേള പ്രവാസികൾക്ക് അപൂർവ അനുഭവമാണ് സമ്മാനിക്കുക. ഇതോടനുബന്ധിച്ചുള്ള ട്രോഫി ലോഞ്ചിങ്ങും ജേഴ്സിലോഞ്ചിങ്ങുംഹോളിഡേ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. വാർത്താ സമ്മേളനത്തിൽ മുസ്തഫ തലശ്ശേരി ,ഫാസിൽ ആദിരാജ, നിമർ അമീർ, ഫാജിസ്തായത്ത്, ഷറഫ്തായത്ത് എന്നിവർ പങ്കെടുത്തു. ഷാഹിൻറിയാസ്,ഷഹസാദ്, റംഷി പറക്കോടൻ, ഷാജഹാൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.