ജിദ്ദ: ഇന്ത്യൻ പ്രവാസികൾക്ക് അഭിമാനമായി ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗത്വം ലഭിച്ച ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ് എക്സി.ഡയറക്ടർ വി.പി. അലി മുഹമ്മദലിയെ തനിമ കലാസാംസ്കാരിക വേദി ആദരിച്ചു.
ജിദ്ദ ചേംബർ ഓഫ് കോമേഴ്സിലെ ആശുപത്രി ആൻഡ് മെഡിക്കൽ സെൻറർ കമ്മിറ്റി ബോർഡിലേക്കാണ് വി.പി. അലി മുഹമ്മദലി നോമിനേറ്റ് ചെയ്യപ്പെട്ടത്. ബോർഡ് അംഗത്വം ലഭിച്ച ആറു പേരിൽ ഏക ഇന്ത്യക്കാരനാണ് അലി മുഹമ്മദലി. ആദ്യമായാണ് ഒരു മലയാളിക്ക് അംഗത്വം ലഭിക്കുന്നത്.
തനിമ സൗദി കേന്ദ്ര പ്രസിഡൻറ് എ. നജ്മുദ്ദീൻ അനുമോദന പ്രഭാഷണം നടത്തി. ജിദ്ദയിലെ മലയാളികളുമായി ആത്മബന്ധമുള്ള സ്ഥാപനമാണ് ജിദ്ദ നാഷനൽ ആശുപത്രിയെന്നും സ്ഥാപകനായ വി.പി. മുഹമ്മദലിയുടെ മകൻ അലി മുഹമ്മദലിക്ക് ലഭിച്ച അംഗീകാരം മലയാളികൾക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെൻറ പിതാവും മാർഗദർശിയുമായ വി.പി. മുഹമ്മദലിക്ക് ലഭിച്ച അംഗീകാരമാണിതെന്നും പുതിയ നിയമനത്തിലൂടെ മലയാളി സമൂഹത്തിന് സംഭാവനകളും സേവനങ്ങളുമർപ്പിക്കാൻ തയാറാണെന്നും മറുപടി പ്രസംഗത്തിൽ അലി മുഹമ്മദലി പറഞ്ഞു. തനിമയുടെ ഉപഹാരം എ. നജ്മുദ്ദീൻ അലി മുഹമ്മദലിക്ക് സമ്മാനിച്ചു. സലീം മമ്പാട്, സഫറുല്ല മുല്ലോളി, സി.എച്ച്. ബശീർ എന്നിവർ സംബന്ധിച്ചു. കെ.എം. അനീസ് സ്വാഗത്വും മുനീർ ഇബ്രാഹിം നന്ദിയും പറഞ്ഞു. അമീൻ നദ്വി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.