ജിദ്ദ: തനിമ വെസ്റ്റേൺ പ്രൊവിന്‍സ് ജിദ്ദ സനാഇയ്യ ജാലിയാത്തിന്റെ സഹകരണത്തോടെ റമദാനില്‍ ഖുര്‍ആന്‍ പഠനവും പ്രശ്നോത്തരിയും സംഘടിപ്പിക്കുന്നു. ഖുർആനിലെ അല്‍ ഇസ്റാഅ് അധ്യായം
അടിസ്ഥാനമാക്കിയായിരിക്കും പഠനവും മത്സരവും. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായിരിക്കും ഒന്നും രണ്ടും ഘട്ട ഓണ്‍ലൈന്‍ പ്രശ്നോത്തരി.
പദ്ധതിയുടെ രജിസ്ട്രേഷന് ഉദ്ഘാടനം ജിദ്ദ സനാഇയ്യ ജാലിയാത്തില്‍ നടന്നു. ചടങ്ങിൽ ജാലിയാത്ത് വിഭാഗം മേധാവി അബ്ദുൽ അസീസ് ഇദ് രീസ്, ഭരണകാര്യ മേധാവി മുസ്ലിഹ് അവാജി, ദഅ് വാ വിഭാഗം മേധാവി മുഹമ്മദ് അൽഅവാം, തനിമ കേന്ദ്ര പ്രസിഡൻറ് എ. നജ്മുദ്ദീന്, വെസ്റ്റേൻ പ്രൊവിന്‍സ് പ്രസിസൻറ് ഫസല്‍ കൊച്ചി, വെസ്റ്റേണ്‍ പ്രൊവിന്‍സ് കൂടിയാലോചന സമിതി അംഗം സി.എച്ച് ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും പഠന സഹായ വീഡിയോ ക്ലാസ്സുകള്‍ ലഭ്യമാകാന്‍ https://thanima.info എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് ഭാരവഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.