തനിമ പടിഞ്ഞാറന്‍ മേഖല 'സൂറ സബഅ്' ഓൺലൈന്‍ പ്രശ്‌നോത്തരി മത്സരത്തിൽ വിജയികളായ മുഹമ്മദ് കുഞ്ഞു ബാബു, സ്വാലിഹ മിസ്ഹബ്, ബഷീര്‍ മീത്തല്‍ എന്നിവർ.

തനിമ പടിഞ്ഞാറന്‍ മേഖല 'സൂറ സബഅ്' ഓൺലൈന്‍ പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ. തനിമ പടിഞ്ഞാറന്‍ മേഖല റമദാനില്‍ 'സൂറ സബഅ്' അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ പ്രശ്‌നോത്തരി മത്‌സര വിജയികളെ പ്രഖ്യാപിച്ചു. തനിമ പടിഞ്ഞാറന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എന്‍. കെ അബ്ദുല്‍ റഹീം, പ്രശ്‌നോത്തരി ചീഫ് കോഡിനേറ്ററും തനിമ പടിഞ്ഞാറന്‍ പ്രൊവിന്‍സ് സമിതി അംഗവുമായ അബ്ദുല്‍ശുക്കൂര്‍ അലി എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.

ഖമീസ് മുശൈത്തിലെ കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് കുഞ്ഞു ബാബു ഒന്നാം സ്ഥാനവും, ജിദ്ദയിലെ അനാക്കിഷില്‍ താമസിക്കുന്ന എടച്ചേരി സ്വദേശിയും ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ സ്വാലിഹ മിസ്ഹബ് രണ്ടാം സ്ഥാനവും, ജിദ്ദ സനാഇയയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശി ബഷീര്‍ മീത്തല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മദീനയില്‍ നിന്നുള്ള മാജിദ മഞ്ഞംപ്രയകത്ത്, അബ്ദുല്‍ കരീം കുരിക്കള്‍ എന്നിവർ പ്രോത്‌സാഹന സമ്മാനത്തിനര്‍ഹരായി.

പ്രത്യേകമായി തയ്യറാക്കിയ ഓൺലൈൻ പോര്‍ട്ടലിലൂടെയായിരുന്നു പ്രശ്‌നോത്തരി സംഘടിപ്പിച്ചിരുന്നത്. 25 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ കണ്ടെത്താൻ എടുത്ത സമയവും മൂല്യ നിര്‍ണയത്തിനു പരിഗണിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചു നൽകിയ റഫറന്‍സ് അടിസ്ഥാനമാക്കി നടത്തിയ പ്രശ്‌നോത്തരിയില്‍ ജിദ്ദ, മക്ക, ത്വാഇഫ്, യാംബു, മദീന, തബൂക്ക്, അസീര്‍, ജീസാന്‍ തുടങ്ങിയ മേഖലകളില്‍ നിന്നായി 500 ഓളം പേർ പങ്കെടുത്തു.

വിജയികളെ തനിമ പ്രൊവിന്‍സ് പ്രസിഡന്റ് അനുമോദിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം ഈ മാസാവസാനം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ വെച്ച് നിര്‍വഹിക്കുമെന്നും വിവിധ മേഖലകളില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.