റിയാദ്: സൗദി കെ.എം.സി.സി സാമൂഹികസുരക്ഷ പദ്ധതിയുടെ പ്രചാരണ കാമ്പയിെൻറയും മെംബർഷിപ് കാമ്പയിെൻറയും ഭാഗമായി റിയാദ്, തരൂർ മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രചാരണ കാമ്പയിെൻറ ഉദ്ഘാടനം പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് മുത്തുകുട്ടി തരൂർ, മണ്ഡലം വൈസ് പ്രസിഡൻറ് ഷാജഹാനെ പദ്ധതിയിൽ അംഗമായി ചേർത്ത് നിർവഹിച്ചു.
തരൂർ മണ്ഡലം പ്രസിഡൻറ് ഉവൈസ് അധ്യക്ഷത വഹിച്ചു. പ്രവാസലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങളോ രോഗബാധയോമൂലം പ്രവാസി കുടുംബങ്ങൾക്കുണ്ടാകുന്ന വലിയ പ്രതിസന്ധിക്ക് പരമാവധി പരിഹാരമായാണ് ഏഴു വർഷമായി സൗദി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതി നടപ്പാക്കിവരുന്നത്. ഖസിം സെൻട്രൽ കമ്മിറ്റി വെൽെഫയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂരിനെ കൺവെൻഷനിൽ ആദരിച്ചു. ഉസ്മാനലി പാലത്തിങ്ങൽ, റഫീഖ്, ഹനീഫ പട്ടാമ്പി, മുനീർ ഷൊർണൂർ, ബാദുഷ, മുഹമ്മദ്കുട്ടി തൃത്താല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ സമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.