റിയാദ്: റിയാദിലെ പള്ളികളിൽ വുദുവെടുത്ത വെള്ളം വീണ്ടും പ്രയോജനപ്പെടുത്തുന്നതിനുള്ള സംരംഭം മതകാര്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. ബാത്ത്റൂമുകളിലെ ഫ്ലഷ് ബോക്സുകളിൽ അവ വീണ്ടും നിറച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനികളുമായി കരാറുണ്ടാക്കിയാണിത്. അൽജസീറ ഡിസ്ട്രിക്ടിലെ അൽറാജ്ഹി പള്ളി, അൽയാസ്മീൻ ഡിസ്ട്രിക്ടിലെ അൽജൗഹറ അൽബാബ്തൈൻ പള്ളി, അൽഅസീസിയ ഡിസ്ട്രിക്ടിലെ അൽബവാർദി പള്ളി എന്നിവിടങ്ങളിലാണ് തുടക്കത്തിൽ സംരംഭം നടപ്പാക്കുന്നത്.
മതകാര്യ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളിലെ ജല ഉപഭോഗം നിയന്ത്രിക്കുന്നതിനും പള്ളികളിലെ വുദു വെള്ളം പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് 2020 ഒക്ടോബറിലാണ് മതകാര്യ മന്ത്രാലയവും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ലാൻഡ്സ്കേപ്പിങ്ങിനും ചുറ്റുമുള്ള സസ്യജാലങ്ങൾ വർധിപ്പിക്കുന്നതിനും പള്ളികളിലെ വുദു വെള്ളം പരമാവധി ഉപയോഗപ്പെടുത്താനാണ് കരാർ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.