‘അറബി കവിത വർഷാചരണം 2023’ പരിപാടികൾ സമാപിച്ചു

യാം​ബു: സൗ​ദി സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യം ‘2023 അ​റ​ബി ക​വി​ത വ​ർ​ഷം’ ആ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും കാ​വ്യോ​ത്സ​വ​ങ്ങ​ൾ​ക്കും തി​ര​ശ്ശീ​ല വീ​ണു. രാ​ജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​പു​ല​മാ​യ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

വി​ഖ്യാ​ത അ​റ​ബ് കാ​ൽ​പ​നി​ക ക​വി ഇംറു​ൽ ഖൈ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ചീ​ന അ​റേ​ബ്യ​ൻ ക​വി​ക​ളു​ടെ ജീ​വി​ത​വും കാ​വ്യ​ങ്ങ​ളും ഇ​തി​വൃ​ത്ത​മാ​ക്കി കാ​വ്യ​നാ​ട​ക​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ച​ർ​ച്ച സം​ഗ​മ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സം​സ്‌​കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ‘മ​ജ്‌​ലി​സ് കാ​ഫി​യ ലി​ഷി​ഹ്‌​രി​ൽ അ​റ​ബി’ എ​ന്ന പേ​രി​ൽ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും കാ​വ്യ​സ​ന്ധ്യ​ക​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളി​ൽ ക​വി​ക​ളും സാ​ഹി​ത്യാ​സ്വാ​ദ​ക​രാ​യ ധാ​രാ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ദ​റ​ഇ​യ സ്‌​ക്വ​യ​ർ ഹാ​ളി​ൽ ന​ട​ന്ന അ​റ​ബി ക​വി​ത വ​ർ​ഷാ​ച​ര​ണ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ ക​മീ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​വാ​ൻ, വി​വി​ധ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​റ​ബി ക​വി​ത വ​ർ​ഷ​ത്തി​​​ന്റെ പ്ര​മു​ഖ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​റ​ബ് സം​സ്‌​കാ​ര​ത്തി​​ന്റെ​യും പൈ​തൃ​ക​ത്തി​​ന്റെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ അ​റ​ബി​ക​വി​ത​യെ സ​മൂ​ഹ​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​റ​ബ് ച​രി​ത്ര​ത്തി​​ന്റെ നാ​ൾ​വ​ഴി​ക​ളി​ൽ അ​റ​ബി ക​വി​ക​ളും അ​വ​രു​ടെ ജ​ന​പ്രി​യ​മാ​യ ക​വി​ത​ക​ളും ചെ​ലു​ത്തി​യ സ്വാ​ധീ​നം പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​നും ല​ക്ഷ്യം​വെ​ച്ചാ​യി​രു​ന്നു മ​ന്ത്രാ​ല​യം 2023 ക​വി​ത​യു​ടെ വ​ർ​ഷ​മാ​യി ആ​ച​രി​ച്ച​ത്.

അ​റ​ബി ക​വി​ത​യു​ടെ മ​ഹി​ത​മാ​യ ച​രി​ത്ര​ത്തെ പ​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും മ​നു​ഷ്യ നാ​ഗ​രി​ക​ത​യി​ലെ നാ​ൾ​വ​ഴി​ക​ളി​ൽ അ​റ​ബ് ക​വി​ക​ളും ക​വി​ത​ക​ളും ചെ​ലു​ത്തി​യ സ്വാ​ധീ​നം സ​മൂ​ഹ​ത്തി​ന് പ​ക​ർ​ത്താ​നും ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ വ​ഴി​വെ​ച്ച​താ​യി മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്നു.

സൗ​ദി​യി​ലെ​യും അ​റ​ബ് ലോ​ക​ത്തെ​യും കാ​വ്യ​രം​ഗം ഇ​പ്പോ​ഴും അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കു​ന്ന​തി​നാ​ൽ രാ​ജ്യം അ​റ​ബി ക​വി​ത​വ​ർ​ഷ​മാ​യി ആ​ച​രി​ച്ച​ത് വ​മ്പി​ച്ച ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വ​ദേ​ശി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്.

Tags:    
News Summary - The 'Arabic Poetry Year Celebration 2023' program has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.