ജിദ്ദ: മദീന വിമാനത്താവളം വഴി ഉംറ തീർഥാടകരുടെ ആദ്യ സംഘമെത്തി. ഇറാഖിൽനിന്ന് 176 തീർഥാടകരാണ് ഉംറ സീസൺ ആരംഭിച്ച ആദ്യ ദിവസം മദീനയിലെത്തിയത്. തീർഥാടകരെ റോസാപ്പൂക്കളും ഈത്തപ്പഴവും സംസം ജലവും നൽകി ഹജ്ജ്-ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ശനിയാഴ്ചയാണ് പുതിയ ഉംറ സീസൺ ആരംഭിച്ചത്.
അന്നേദിവസം ഉംറ തീർഥാടകരുടെ സംഘം മക്കയിലുമെത്തിയിരുന്നു. പാകിസ്താൻ, തുർക്കി, ഉസ്ബകിസ്താൻ, തജികിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എത്തിയത്. ഉംറ വിസ കാലാവധി 90 ദിവസമാക്കിയുള്ള ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ തീരുമാനം നിലവിൽ വന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ തീരുമാനമനുസരിച്ച് ഉംറ തീർഥാടകർക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനാകും.
വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കാനും സേവനത്തിനും 500ലധികം ഉംറ സ്ഥാപനങ്ങൾ സജ്ജമാണെന്ന് ഹജ്ജ്-ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽഉമൈരി പറഞ്ഞു. ഓരോ സ്ഥാപനത്തിലെയും ആളുകൾ വേണ്ട പരിശീലനം നേടിയവരാണ്. ലോകമെമ്പാടുമായി 2,000 വിദേശ ഏജന്റുമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.\
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.