റിയാദ്: സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളിൽ കോവിഡിെൻറ ഭാഗമായി ഏർപ്പെടുത്തിയ പുകവലി നിരോധനം പിൻവലിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. കോഫി ഹൗസുകൾ, കഫറ്റീരിയ, ഹോട്ടലുകൾ എന്നിവിടങ്ങളിലും നിരോധനം ബാധകമാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് ഉത്തരവ് സൗദി നടപ്പാക്കിയത്. സൗദികൾക്കിടയിൽ സജീവമാണ് ശീഷ ഉപയോഗിച്ചുള്ള പുകവലി.
പുകവലി സ്ത്രീപുരുഷ ഭേദമന്യേയുമുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ സൗദി ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഉത്തരവിറക്കിയിരുന്നു. കോവിഡ് സാഹചര്യത്തിൽ പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ടായിരുന്നു ഉത്തരവ്. ശീഷക്കും ഇതിൽ പൊതുസ്ഥലത്ത് നിരോധനം വന്നു. കോവിഡ് പടരുന്നതിന് കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. അതിപ്പോഴും നിലനിൽക്കുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കോഫി ഹൗസുകൾ, കഫറ്റീരിയ, ഹോട്ടലുകൾ എന്നിവിടങ്ങളിലും നിരോധനം ബാധകമാണ്. ലംഘിച്ചാൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാകും സ്ഥാപനങ്ങൾക്ക് പിഴ ലഭിക്കുക. വ്യക്തികൾക്കും നിയമം ലംഘിച്ചാൽ പിഴയീടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.