ജിദ്ദ: ബവാദി ഫ്രൻഡ്സ് ക്ലബ് (ബി.എഫ്.സി) നാലാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റഷീദ് മാൻചീരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷിഹാബ് പൊറ്റമ്മൽ അധ്യക്ഷത വഹിച്ചു.
ക്ലബ് കോച്ചും യമൻ സ്വദേശിയുമായ അബുഹസീലിനും അനസ് പൂളാഞ്ചേരിക്കും ക്ലബിന്റെ ഉപഹാരം നൽകി ആദരിച്ചു. ബി.എഫ്.സി ജോയന്റ് സെക്രട്ടറി ഹസീബിന്റെ രണ്ടര വയസ്സുള്ള മകൻ റാമി ഉമർ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേടിയതിൽ ക്ലബിന്റെ പേരിലുള്ള ആദരവും ചടങ്ങിൽ നൽകി.
സജ്ജാദ്, ഹസീബ്, അബുഹസീൽ, അനീഷ് പിലാക്കാടൻ, ജുനൈസ് കൂരാട്, റഫീഖ് സൈനോ എന്നിവർ സംസാരിച്ചു. ആഘോഷ പരിപാടികൾക്ക് ജസീം, നിഷാദ്, ഫസൽ ചിറ്റങ്ങാടാൻ, അഹ്മദ് അഫ്സൽ, റിഷാദ്, മുജീബ്, നിസാം, നൗഷാദ് അലി, ജസീൽ, സർഫറാസ്, ഷാജി, അഫ്സൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ജഷീം സ്വാഗതവും ട്രഷറർ അനസ് പൂളാഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.