റിയാദ്: മൂന്നു വർഷമായി ഇഖാമ പുതുക്കാൻ കഴിയാതെ ദുരിതത്തിലായ കുടുംബത്തെ നാട്ടിലേക്കയച്ചു. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് വാഹിദ്, മെഹറുന്നിസ ദമ്പതികൾക്കാണ് പ്ലീസ് ഇന്ത്യയുടെ ഇടപെടലിനാൽ നാടണയാനായത്. മൂന്നു കുട്ടികളും ഉൾപ്പെടുന്ന കുടുംബം ഏറെ ദുരിതത്തിലായിരുന്നു.
കൊറോണ കാരണം ജോലി നഷ്ടപ്പെട്ട് ഇഖാമ പുതുക്കാനുള്ള െലവി തുക അടക്കാനാകാതെ മൂന്നു വർഷമായി ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിന് കഴിഞ്ഞ എട്ട് മാസമായി തണലായി മാറുകയായിരുന്നു പ്ലീസ് ഇന്ത്യ പ്രവര്‍ത്തകർ. കഴിഞ്ഞ ദിവസം ഈ കുടുംബത്തെ നാട്ടിലെത്തിക്കാൻ സാധിച്ചു. റിയാദിൽ മാസംതോറും നടക്കുന്ന പബ്ലിക് അദാലത്തിൽ പരാതിയുമായി വരുകയായിരുന്നു ഈ ദമ്പതികൾ. എങ്ങനെയെങ്കിലും ഇഖാമ പുതുക്കി പിടിച്ചു നില്‍ക്കാനുള്ള ആഗ്രഹവുമായാണ് സമീപിച്ചത്.
എന്നാൽ, െലവിയുടെ വർധനയും മൂന്നു വർഷമായി ഇഖാമ പുതുക്കാത്തതും കാരണം ഭീമമായ തുക അടക്കേണ്ടിവരും എന്നതും സ്പോൺസറുടെ നിസ്സഹകരണത്തിന് കാരണമായി. തുടക്കത്തിൽ ബ്യൂട്ടീഷ്യൻ ലേഡീസ് ബാർബർ ജോലി ചെയ്തു വന്ന മെഹറുന്നിസ പിന്നീട് കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം മുന്നോട്ടു നയിച്ചത്. അതിനിടയിൽ ഒരു കമ്പനിയിൽ 10 വർഷമായി ജോലി ചെയ്തു വരുകയായിരുന്ന ഭർത്താവ് മുഹമ്മദ് വാഹിദിെൻറ ജോലി സ്വദേശിവത്കരണത്തിെൻറ ഫലമായി നഷ്ടമായി. പിന്നീട് ടാക്സി ഓടിച്ചും കുട്ടികളെ സ്കൂളിൽ കൊണ്ടുപോയും ചെറിയ ജോലികൾ ചെയ്തുമാണ് കഴിഞ്ഞിരുന്നത്.
ഒടുവിൽ ഇഖാമ പുതുക്കാൻ കഴിയാതെ ലൈസൻസ് കാലാവധി കഴിഞ്ഞ് സ്വന്തം വാഹനം തൂക്കി വിൽക്കേണ്ട അവസ്ഥ വരെ എത്തി. ഇവർക്ക് ഷുഹൈബ്, നൂർ, ബേബി എന്നീ മൂന്നു മക്കളുണ്ട്. 2010 ഏപ്രിൽ 28ന് ആദ്യമായി സൗദിയിൽ എത്തിയ ഈ കുടുംബം നീണ്ട 11 വർഷങ്ങൾക്കു ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദിൽ തുമാമ, യർമൂഖ് ഭാഗത്ത് താമസിച്ചുവരുകയായിരുന്ന ഇവർ സ്വന്തം വീട്ടിലെ എയർകണ്ടീഷൻ വരെ എടുത്ത് വിറ്റാണ് ജീവിതം കഴിഞ്ഞിരുന്നത്. എങ്ങനെയെങ്കിലും തുടർന്നും പിടിച്ചു നിൽക്കണം എന്ന ഈ കുടുംബത്തിെൻറ ആവശ്യം പ്ലീസ് ഇന്ത്യ പ്രവർത്തകർ പ്രത്യേകം പഠിച്ചതിനുശേഷം ഇവരെ മടക്കി അയക്കുന്നതായിരിക്കും നല്ലെതന്ന് മനസ്സിലാക്കുകയായിരുന്നു.
വീടിെൻറ വാടക കുടിശ്ശികയും മടക്കയാത്രക്കുള്ള ടിക്കറ്റും പ്ലീസ് ഇന്ത്യയുടെ വെൽഫെയർ വിങ് നൽകി. ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം അഡ്വ. ജോസ് എബ്രഹാം, അഡ്വ. റിജി ജോയ്, നീതു ബെൻ മിനി മോഹൻ, മൂസ മാസ്റ്റർ, ബക്കർ മാസ്റ്റർ, ഇബ്രാഹിം മുക്കം, സഹീർ ചേവായൂർ, അൻഷാദ് കരുനാഗപ്പള്ളി, രാഗേഷ് മണ്ണാർക്കാട്, വിജയശ്രീ രാജ് എന്നിവർ വിവിധഘട്ടങ്ങളിൽ സഹായവുമായി കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം റിയാദിൽ നിന്നും കുവൈത്ത് വഴി ഹൈദരാബാദിലേക്ക് ഈ കുടുംബത്തെ പ്ലീസ് ഇന്ത്യ പ്രവർത്തകർ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.