റിയാദ്​ കാർ ഷോയിൽ ഒരുക്കിയ ഫോർമുല വൺ കാർ മോഡൽ

ഏറ്റവും വലിയ 'കാർ ഷോ' റിയാദിൽ ആരംഭിച്ചു

റിയാദ്​: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർ ഷോ റിയാദിൽ ആരംഭിച്ചു. റിയാദ് സീസൺ പരിപാടികളുടെ ഭാഗമായാണ്​ എല്ലാ തരത്തിലുമുള്ള കാർ പ്രേമികളെ ആകർഷിക്കുന്ന രീതിയിൽ വലിയ വാഹന പ്രദർശനം ഒരുക്കിയിരിക്കുന്നത്​. ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയതും അപൂർവവുമായ കാറുകൾ പ്രദർശനത്തിലുണ്ട്​. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ രേഖപ്പെടുത്തിയ റിയാദ് സീസണി​െൻറ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച ഫോർമുല വൺ കാറി​െൻറ ഏറ്റവും വലിയ മോഡലും പ്രദർശനത്തിലുണ്ട്​.

ഏകദേശം അഞ്ച്​ ലക്ഷം ലെഗോ ക്യൂബുകൾ ഉപയോഗിച്ചാണ്​ ഫോർമുല വൺ കാർ മോഡൽ നിർമിച്ചത്​. ലെഗോയിൽനിന്നുള്ള സർട്ടിഫൈഡ് വിദഗ്ധരും സ്പെഷലിസ്​റ്റുകളും ചേർന്നാണ് ഇത് കൂട്ടിച്ചേർക്കുന്ന പ്രക്രിയ നടത്തിയത്. ഏറ്റവും വലിയ ഫോർമുല വൺ കാർ മോഡൽ രേഖപ്പെടുത്താനും ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താനും ഗിന്നസ്​ ബുക്ക്​ പ്രതിനിധികളും സന്നിഹിതരായിരുന്നു. നവംബർ 28 വരെ തുടരുന്ന പ്രദർശനം ദിറിയയിലെ കിങ്​ ഖാലിദ് റോഡിൽ അൽറിഹാബ് ഡിസ്​ട്രിക്​റ്റിലെ 1,40,000 ചതു​രശ്ര മീറ്റർ വിസ്​തീർണത്തിലാണ്​ ഒരുക്കിയിരിക്കുന്നത്​. 50ലധികം ബ്രാൻഡുകളുടെയും 15 കാർ നിർമാതാക്കളുടെയും പങ്കാളിത്തത്തിൽ ഏകദേശം 600ലധികം ആഡംബരവും അപൂർവവുമായ കാറുകൾ പ്രദർശനത്തിലുണ്ട്​.

Tags:    
News Summary - The biggest ‘car show’ has started in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.