അബഹ: റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം അഹദ് റുഫൈദയിൽ ഖബറടക്കി. ബംഗറ ഹമാൻദി സ്വദേശി ഖാലിദ് സുലൈമാെൻറ മൃതദേഹമാണ് ജിദ്ദ കോൺസുലേറ്റ് സാമൂഹികക്ഷേമ വിഭാഗം അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ ഹനീഫ് മഞ്ചേശ്വരത്തിെൻറ നേതൃത്വത്തിൽ ഖബറടക്കിയത്.
നാലുദിവസം മുമ്പാണ് അഹദ് റുഫൈദയിലുള്ള മൊബൈലി ഓഫിസിൽനിന്നും അബ്ഷിർ സേവനം ശരിയാക്കി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ഇദ്ദേഹത്തെ സൗദി പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ച ഇദ്ദേഹത്തിെൻറ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. നസീമ ബീവിയാണ് ഭാര്യ. എട്ടുവർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ഖാലിദിന് രണ്ടു മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സോഷ്യൽ ഫോറം എക്സിക്യൂട്ടിവ് അംഗങ്ങളായ സലീം ഗുരുവാക്കരെ, മിഹ്റുദ്ദീൻ പോങ്ങനാട്, മൊയ്തു കോതമംഗലം എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.