റിയാദിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ വെള്ളിയാഴ്​ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖി​െൻറ (48) മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. തിങ്കളാഴ്​ച രാവിലെ 11.15ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വൈകീട്ട്​ ഏഴിന്​ നെടുമ്പശ്ശേരിയിലെത്തി.

റിയാദിൽനിന്ന്​ സഹോദരൻ അജീം, ബന്ധു നിയാസ്​ എന്നിവർ അനുഗമിച്ചു. ചൊവ്വാഴ്​ച രാവിലെ സുബഹി നമസ്​കാരാനന്തരം കോട്ടയം നീലിമംഗലം ജുമാ മസ്​ജിദ്​ ഖബറിസ്ഥാനിൽ ഖബറടക്കും.

റിയാദ്​ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്​ മൃതദേഹം സൂക്ഷിച്ചിരുന്നത്​. നാട്ടിലേക്ക്​ കൊണ്ടുപോകും മുമ്പ്​ ​ഞായറാഴ്​ച വൈകീട്ട്​ ഉമ്മുൽ ഹമാം കിങ്​ ഖാലിദ്​ മസ്​ജിദിൽ നടന്ന മയ്യിത്ത്​ നമസ്​കാരത്തിൽ റിയാദിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പ​ങ്കെടുത്തതായി ബന്ധു ഷാജി മഠത്തിൽ അറിയിച്ചു.

20 വർഷമായി പ്രവാസിയായ അസീം റിയാദിൽ കുടുംബസമേതമാണ്​ കഴിഞ്ഞിരുന്നത്​. സ്വകാര്യ കമ്പനി ജീവനക്കാരനായ അദ്ദേഹം വെള്ളിയാഴ്​ച പുലർച്ചെ വീട്ടിലേക്ക്​ ​ഫോൺ ചെയ്​ത്​ പിതാവിനോട്​ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപ​ത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രണ്ട്​ മാസം മുമ്പാണ്​ കുടുംബത്തോടൊപ്പം അവധിക്ക്​ നാട്ടിൽ പോയി വന്നത്​. ഭാര്യ: മുഅ്​മിന, മക്കൾ: അയിഷ, ആലിയ, ആമിന, ആദിൽ, അബ്രാർ. പിതാവ്: സിദ്ധീഖ്​.

മ​ൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ അജീമിനോടൊപ്പം സുരേഷ്​, സിദ്ധീഖ്​ തുവ്വൂർ, നിയാസ്​, ബിലാൽ, സാജ്​ എന്നിവർ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - The body of a native of Kottayam who died in Riyadh was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.