റിയാദ്: ക്ലോസ് സർക്യൂട്ട് ടി.വി കാമറ ഘടിപ്പിക്കുന്നതിനിടയിൽ തെന്നിവീണ് തലച്ചോറിന് ക്ഷതമേറ്റു മരിച്ച ഫൈസൽ പറമ്പെൻറ മയ്യിത്ത് റിയാദിൽ ഖബറടക്കി. മലപ്പുറം ചെമ്മാട് സ്വദേശിയും വെളിമുക്കിൽ സ്ഥിരതാമസക്കാരനുമായ ഫൈസൽ പറമ്പെൻറ (42) മയ്യിത്താണ് ശനിയാഴ്ച വടക്കൻ റിയാദിലെ മഖ്ബറയിൽ ഖബറടക്കിയത്.
ഈ മാസം 16ന് മൻഫൂഅ ഹാരാജിലുള്ള ഒരു കടയിൽ കാമറകൾ ഘടിപ്പിക്കുന്നതിനിടയിൽ തലക്കറക്കമുണ്ടായി മൂന്നു മീറ്റർ ഉയരമുള്ള കോണിയിൽനിന്ന് നിലത്തുവീഴുകയായിരുന്നു. വീഴ്ചയിൽ തല കോൺക്രീറ്റ് പടിക്കെട്ടിൽ ഇടിച്ച് ഗുരുതര പരിക്കേറ്റു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഫൈസലിെൻറ അവയവങ്ങൾ ദാനം ചെയ്യാൻ ഭാര്യയും സഹോദരനും അടങ്ങുന്ന കുടുംബം തീരുമാനിക്കുകയായിരുന്നു.
മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ച ഉടനെ റിയാദിലെ ആശുപത്രിയിൽ ഫൈസലിെൻറ ശരീരത്തിൽനിന്ന് അവയവങ്ങൾ മാറ്റി. മറ്റ് അഞ്ചുപേരിൽ തങ്ങളുടെ പ്രിയപ്പെട്ടവെൻറ അവയവങ്ങൾ സ്പന്ദിക്കുമെന്നത് കുടുംബത്തിന് ഏറെ സന്തോഷം നൽകുമെന്ന് റിയാദിലുള്ള സഹോദരൻ ഷംസുദ്ദീൻ പാരമ്പൻ പറഞ്ഞു.
അയൽവാസിയും കളിക്കൂട്ടുകാരനുമായിരുന്ന, റിയാദിൽ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ച ചെമ്മാട് സ്വദേശി സഫ്വാെൻറ ഖബറിനരികിലാണ് ഫൈസലിെൻറ മയ്യിത്തും മറമാടിയത്. ഫൈസലും സഫ്വാനും റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടായ്മയിലെ സജീവ പ്രവർത്തകരായിരുന്നു. പറമ്പൻ മൊയ്തീൻ, ഫാത്വിമ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഫസീല ഏറത്തുംപടി.
മക്കൾ: ഫസൽ നിഹാൻ, ഫിസാന ഫെമി, ഫൈസൽ. അപകടം സംഭവിച്ച അന്നു മുതൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ചെമ്മാട് കൂട്ടായ്മ പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി സിദ്ദിഖ് കല്ലംപറമ്പൻ, സെക്രട്ടറി മുനീർ മക്കാനിയത്തു എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.